സംവിധായകൻ ജോഷിയും-ജോജു ജോർജ്ജും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ആന്റണി’യുടെ ടീസർ പുറത്തിറങ്ങി. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർ തന്നെയാണ് ആന്റണിയിലും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നേരത്തേ ആന്റണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ആരാധർക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ തരംഗം തീർത്തിരുന്നു.മറ്റു പ്രധാന കഥാപാത്രങ്ങളായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് ആന്റണിയുടെ മറ്റൊരു സവിശേഷത. കല്യാണി പ്രിയദർശൻ ആദ്യമായാണ് ഒരു ജോഷി ചിത്രത്തിൽ അഭിനയിക്കുന്നത്.

Also Read:ഷാരുഖ് ഖാനെ ജീവന് ഭീഷണി; വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി പോലീസ്

മാസ് ആക്ഷൻ ചിത്രമായിരിക്കും ആന്റണി എന്ന സൂചനയാണ് ടീസർ നൽകുന്നത്. ആക്ഷൻ ഗെറ്റപ്പിലാണ് ജോജുവും കല്യാണിയും ടീസറിലുള്ളത്. പത്മരാജ് രതീഷ്, അപ്പാനി ശരത്, ജിനു ജോസഫ്, ജിജു ജോൺ, രാജേഷ് ശർമ എന്നിവരും താരനിരയിലുണ്ട്.പാപ്പൻ എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ആ വർഷത്തെ വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രമായാണ് ജോജു ജോർജ്ജ് എത്തിയത്. ജോജുവിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രവും ഏറെ ആരാധകർ ഉള്ള കഥാപാത്രം കൂടിയാണ് കാട്ടാളൻ പൊറിഞ്ചു. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷംസംവിധായകൻ ജോഷിയും-ജോജുവും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെ ആണ്.

ഇരട്ട എന്ന സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി.ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ചിത്രത്തിൻറെ നിർമ്മാണം. രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരൻ, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, മേക്കപ്പ് – റോണക്സ് സേവ്യർ, സ്റ്റിൽസ് – അനൂപ് പി ചാക്കോ, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – വർക്കി ജോർജ് , സഹ നിർമാതാക്കൾ – ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഡിസ്ട്രിബ്യൂഷൻ – അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ്.



Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed