ജന്മനാടായ തഴവയുടെ ഉന്നമനത്തിനായി മനസ്സും വപുസ്സും സമർപ്പിച്ച യശശരീരനായ ശ്രീ. കെ. വീരമണി അയ്യർ, ശ്രീമതി നാലക്ഷി അമ്മാൾ തെങ്ങമത്തുമഠം ദമ്പതികളുടെ 8-ാമത്തെ പുത്രനായ Dr. വീ. നാരായണ അയ്യർ തന്റെ തനതായ കഴിവിലൂടെ വിവിധ മേഖലകളിൽ തന്റെ പാടവം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. Lyrics Music, Direction, Production, Choreography. Art works, Toys Preparation, Sweets Ornamental Designing, Costume Designing പുസ്തക പ്രകാശനം, കഥ, കവിത ഗാനങ്ങൾ, തുടങ്ങിയ നിരവധി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന കലാപ്രതിഭ.മങ്കൊബിൽ അമ്മ, തഴവ കണ്ണൻ തുടങ്ങിയ ഭക്തിഗാനങ്ങൾ എഴുതി മ്യുസിക് നൽകി ചിത്രീകരണം നടത്തി വിജയിച്ച അദ്ദേഹം തുടർന്ന് പൗർണ്ണമി തിങ്കൾ, അമ്മ അമ്മ ഒരു വട്ടം കൂടി, ഓണത്തുമ്പി തുടർന്ന് നൻപാ…നൻപാ… തമിഴ് ഗാനത്തിലൂടെ ശ്രോതാക്കളുടെ ഹൃദയം കവർന്ന കലാപ്രതിഭ.

ഇനിയും ഒട്ടനേകം ഗാനരചനകളുമായി മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന ഗാനരചയിതാവായ Dr. വി.നാരായണ അയ്യരുടെ നൻപാ… നൻപാ… തമിഴ് ഗാനത്തിന്റെ അവാർഡ്ദാന ചടങ്ങും, ഉടൻ റിലീസ് ചെയ്യുന്ന മൂന്ന് വീഡിയോ ആൽബത്തിന്റെ ഓഡിയോ പ്രകാശനവും P.H.D Production തെങ്ങമത്തുമഠം തഴവ, 28.10.2023 ശനിയാഴ്ച 3 മണി മുതൽ മാലുമേൽ ഭഗവതി ക്ഷേത്ര മൈതാനത്ത് വെച്ച് നടക്കുന്നു.കാര്യപരിപാടികൾഈശ്വരപ്രാർത്ഥന : കുമാരി ഗംഗാ. എസ് പയാരം.സ്വാഗതം പറയുന്നത് ഡോ. വി നാരായണഅയ്യർ.

ALSO READ: മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് വൈശാഖ്; ‘ടർബോ’ ചിത്രീകരണം ആരംഭിച്ചു; വില്ലനായി അർജുൻ ദാസ്

അദ്ധ്യക്ഷൻ: ശ്രീ. വി.സദാശിവൻ (പ്രസിഡന്റ്, തഴവ ഗ്രാമപഞ്ചായത്ത്).നന്ദി- അഡ്വ. എൻ.കെ. ബാലസുബ്രഹ്മണ്യം (കരുനാഗപ്പള്ളി ബ്രാഹ്മണസമൂഹമഠം പ്രസിഡന്റ്).ഉദ്ഘാടനം നിർവഹിക്കുന്നത് ശ്രീ. സി.ആർ.മഹേഷ് (ബഹു കരുനാഗപ്പള്ളി എം.എൽ.എ). മുഖ്യപ്രഭാഷണം- ശ്രീമതി ബിന്ദു രാമചന്ദ്രൻ (പ്രസിഡന്റ് തൊടിയൂർ ഗ്രാമപഞ്ചായത്ത്), ശ്രീ, പാപ്പാടി പ്രകാശ് (ബി.ജെ.പി. ഒ.ബി.സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ, കൊല്ലം), ശ്രീ. തഴവ തോപ്പിൽ ലത്തിഫ് (തഴവ ഗ്രാമം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്), ശ്രീമതി സുധ. കെ (ആർ.ഡി.ഡി.എച്ച്.എസ്.എസ് എഡ്യൂക്കേഷൻ, തിരുവനന്തപുരം), ശ്രീമതി കെ.എ വഹിദ (ആർ.ഡി.ഡി.എച്ച്.എസ്.എസ് എഡ്യൂക്കേഷൻ, എറണാകുളം), ശ്രീമതി ചിത്ര അയ്യർ (സിംഗർ, വെങ്ങാട്ടപ്പള്ളി മഠം, തഴവ), ശ്രീ ശ്രീരംഗം ജയകുമാർ (ചീഫ് ഓഫ് ബോട്ടണി അസോസിയേഷൻ), ശ്രീ. അനൂപ് രവി (മാനേജ്മെന്റ് പ്രതിനിധി ബിജെ.എസ്.എം മഠത്തിൽ എച്ച്.എസ്.എസ്), ശ്രീമതി ശ്രീലക്ഷ്മി. സി (മാനേജ്മെന്റ് പ്രതിനിധി ബി.ജെ.എസ്.എം മഠത്തിൽ എച്ച്.എസ്.എസ്), ശ്രീ ബിജു പാഞ്ചജന്യം (പിറ്റിഎ പ്രസിഡന്റ് ബി.ജെ.എസ.എം മഠത്തിൽ എച്ച്.എസ്.എസ്), ശ്രീ രഘുനാഥൻ. എസ് (മാലുമേൽ ദേവസ്വം പ്രസിഡന്റ്), ശ്രീ വിശ്വംഭരൻ (മാലുമേൽ ദേവസ്വം സെക്രട്ടറി), ശ്രീ. അജി മൂർത്തിവിളയിൽ (ജോ. സെക്രട്ടറി മാലുമേൽ ദേവസ്വം).കൂടാതെ ഭരതനാട്യം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, തബല, മിമിക്രി, നാടൻപാട്ട്, ഗ്രൂപ്പ് ഡാൻസ് എസ്.ഡി. കലാമന്ദിർ, ഓർക്കസ്ട്ര ഫ്യൂഷൻ മ്യൂസിക്, മറ്റു വിവിധയിനം കലാപരിപാടികൾ വൈകിട്ട് 5 മണി മുതൽ ആരംഭിക്കുന്നതാണ്.

ALSO READ: കേരളത്തിൽ പണംവാരിക്കൂട്ടി ‘ലിയോ’, എന്നാലും ജയിലർ മുന്നിൽ തന്നെ



Spread the love

Leave a Reply

Your email address will not be published. Required fields are marked *