പ്രശസ്ത നടൻ അന്തരിച്ച ശ്രീ രാജൻ പി ദേവിന്റെ മകനായ ജുബില്‍ രാജൻ പി ദേവിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജയൻ പ്രഭാകർ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാൽവർസംഘവും അർത്തുങ്കൽ പുണ്യാളനും’.

എ എസ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജി വള്ളിപ്പറമ്പിൽ നിർമ്മിക്കുന്ന ചിത്രം ഡി യോ പി കൈകാര്യം ചെയ്യുന്നത് സുരേഷ് ആരി ആണ്.

അർത്തുങ്കൽ പള്ളിയങ്കണത്തിൽ വച്ച് ഫാദർ റവറന്റ് റാക്ടർ യേശുദാസ് ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. അർത്തുങ്കൽ എസ് ഐ സജീവൻ ആദ്യ ക്ലാപ് ബോർഡ് അടിച്ചു.

അനീഷ് വെഞ്ഞാറമൂട്, വിനോദ് സഞ്ജയ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അർത്തുങ്കൽ കടലോര നിവാസികളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. പി ആർ ഒ എം കെ ഷെജിൻ

Read: പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ….

Spread the love

Leave a Reply

Your email address will not be published. Required fields are marked *