Breaking
Sat. Aug 30th, 2025

ത്രില്ലടുപ്പിച്ച് റാണി; സസ്പെൻസുകൾ നിറച്ച ഫാമിലി ചിത്രം…തീയേറ്ററിൽ മുന്നേറുന്നു…

ഏറെ പുതുമകൾ നിറഞ്ഞ ഫാമിലി സസ്പെൻസ് ത്രില്ലെർ ചിത്രം റാണി തീയേറ്ററുകളിൽ എത്തി. കുടുംബങ്ങളുടെ ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ ഉപ്പും മുളകിലും അച്ഛനും മകളുമായി വേഷമിടുന്ന ബിജു സോപാനവും ശിവാനി മേനോനും അച്ഛനും മകളുമായി തന്നെ വരുന്നു എന്നതോടൊപ്പം ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് റാണി. സസ്പെൻസ് ത്രില്ലർ ജേർണലിൽ ഉള്ള ചിത്രം ഏവരെയും മുൾമുനയിൽ നിർത്തുന്നു. ഈ കാലഘട്ടത്തിൽ മാതാപിതാക്കൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും ചിത്രം പറഞ്ഞുവെക്കുന്നു. അതിനാൽ തന്നെ കുടുംബ പ്രേക്ഷകരേയും ത്രിപിതിപ്പെടുത്താൻ ചിത്രത്തിന് കഴിയുന്നു.

കേരളത്തിന്റേയും തമിഴ്‌നാടിന്റേയും അതിര്‍ത്തിയിലെ വളരെ ചെറിയൊരു ഗ്രാമത്തില്‍ നടക്കുന്ന ഏതാനും സംഭവങ്ങള്‍ കൂട്ടിയിണക്കി കഥ മുന്നോട്ടു പോകുന്ന ചിത്രം, സസ്പെൻസ് നിറച്ച് ആദ്യ പകുതിയും ത്രില്ലടുപ്പിക്കുന്ന രണ്ടാം പകുതിയും ചിത്രം, നമ്മള്‍ കാണുന്നതിനും ചിന്തിക്കുന്നതിനുമപ്പുറത്ത് ചില ദൃശ്യങ്ങള്‍ കൂടി ഉണ്ടായേക്കാമെന്നും ചില സത്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് മറ്റുള്ളവര്‍ കാണാത്ത കാഴ്ചയിലായിരിക്കുമെന്നും റാണി പറഞ്ഞുവെക്കുന്നു.

നവാഗതനായ നിസാമുദ്ദീന്‍ നാസര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം സംവിധാന മികവു കൊണ്ടും എടുത്തു പറയേണ്ടതാണ്. റാണിയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ഗാനങ്ങളുടെ വരികളും ക്യാമറയുമാണ്. വ്യത്യസ്ത ക്യാമറാ ആങ്കിളുകളില്‍ അരവിന്ദ് ഉണ്ണി പകര്‍ത്തിയ ദൃശ്യങ്ങള്‍ സിനിമയുടെ പ്രത്യേകതയാണ്. മികച്ച വരികളും അതിനനുയോജ്യമായ സംഗീതവുമുള്ള ഗാനങ്ങളാണ് റാണിയില്‍ ഒരുക്കിയിരിക്കുന്നത്.

രാഹുല്‍ രാജ് തോട്ടത്തിലാണ് ഗാനങ്ങളുടെ വരിയും സംഗീതവും ചെയ്തിരിക്കുന്നത്.ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, രഞ്ജൻ ദേവ്, ആരോമൽ വി എസ്, ദാസേട്ടൻ കോഴിക്കോട്, ശ്രീദേവ് പുത്തേടത്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ് ,മണിസ് ദിവാകർ എന്നിവരാണ് നിർമ്മാതാക്കൾ. അരവിന്ദ് ഉണ്ണി ഛായാഗ്രഹണവും, വി.ഉണ്ണികൃഷ്ണൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ പ്രമോദ് ദേവനന്ദ ആണ്. സംഗീതം: രാഹുൽരാജ് തോട്ടത്തിൽ, ബി.ജി.എം: ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മുനീർ പൊന്നല്പ് അസോസിയേറ്റ് ഡയറക്ടർമാർ: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്,

അസിസ്റ്റന്റ് ഡയറക്ടർമാർ: ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്നു, ദിയകൃഷ്ണ, വിനീത വിശാഖ്.,ഫിനാൻസ് മാനേജർ: നൗസൽ നൗസ, ആർട്ട്: ഷിനോയ് കാവുംകോട്ട് , മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ,അഖിൽ ജോൺസൻ. രണ്ടാം യൂണിറ്റ് ക്യാമറ: മുഹമ്മദ് റാഫി ലൊക്കേഷൻ മാനേജർ: ജൈസൺ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വി.എഫ്.എക്സ്: ബെർലിൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശങ്കർ, കളറിസ്റ്റ്: അപ്പോയ്, പി.ആർ.ഒ: ഹരീഷ് എ.വി, മാർക്കറ്റിംങ് & പ്രമോഷൻസ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: അംബരീഷ്. ആർ, ഡിസൈൻ: അതുൽ കോൾഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

റാണി ദി റിയല്‍ സ്റ്റോറി, റാണി ചിത്തിര മാര്‍ത്താണ്ഡ, മഹാറാണി എന്നീ റാണി ചേര്‍ത്തുള്ള സിനിമകളുടെ കൂട്ടത്തിലെ നാലാമത്തെ ചിത്രമാണ് നിസാമുദ്ദീന്‍ നാസര്‍ സംവിധാനം നിര്‍വഹിച്ച റാണി. ഹണി റോസും ഉര്‍വശിയും അഭിനയിച്ച ഒരു ചിത്രവും അഹാന കൃഷ്ണയുടെ നാന്‍സി റാണിയുമൊക്കെ ഇനി റിലീസാകാനിരിക്കുന്ന ‘റാണി’ ചിത്രങ്ങളാണ്.

READ: ആൻ്റണിയിലെ രംഗങ്ങൾ ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്താനോ അനാദരവ് പ്രകടിപ്പിക്കാനോ ശ്രമിച്ചിട്ടില്ല; കുറിപ്പുമായി നിർമ്മാണ കമ്പനി…

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *