Breaking
Tue. Oct 14th, 2025

പോളി വത്സൻ , അനിൽ കെ ശിവറാം , ജോസഫ് ചിലമ്പൻ എന്നിവർ ഒന്നിക്കുന്ന ‘അച്യുതന്റെ അവസാന ശ്വാസം’; ആദ്യ ഗാനം റിലീസായി…

ചിത്രം ഡിസംബർ 15ന് റിലീസിനെത്തും

മദ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതൻ്റെ ജീവതം പറയുന്ന ചിത്രമായ ‘അച്ചുതൻ്റെ അവസാന ശ്വാസം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.’ഈ വഴിയിൽ പുലരി പൂക്കുന്നിതാ’ എന്ന് തുടങ്ങുന്ന ഗാനം ഹരിശങ്കർ ആണ് ആലപിച്ചിരിക്കുന്നത്. സാബു പ്രെസ്റ്റോ വരികൾ എഴുതിയ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അഖിൽ രാജ് ആണ്.ചിത്രം ഡിസംബർ 15ന് തിയേറ്റർ റിലീസിന് എത്തും. എൽ.എം.എ ഫിലിം പ്രൊഡക്ഷൻസ്,പ്രെസ്റ്റോ മൂവീസ്, പെർഫ്റ്റ് പിക്ച്ചർ സ്റ്റുഡിയോസ്,എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി നിർമ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

മറിയം, ചട്ടമ്പി, സാജൻ ബേക്കറി, അപ്പൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തിൽ അച്ചുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വൽസൻ, അനിൽ കെ ശിവറാം, കിരൺ, മറ്റ് നിരവധി പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. മില്ലേനിയം ഓഡിയോസ് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാസം സ്വന്തമാക്കിയിരിക്കുന്നത്.ഓക്‌സിജൻ സിലിണ്ടറിനെ ആശ്രയിച്ച്, തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കിടപ്പ് രോഗിയായ അച്യുതൻ. ആഗോള കോവിഡ്-19 പാൻഡെമിക് ആരംഭിക്കുന്നത് മുതൽ ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യകത വർധിച്ചതിനെ തുടർന്ന് ഓക്സിജൻ ക്ഷാമവും തുടർന്ന് അച്ചുതൻ്റെ ജീവിതത്തിൽ ഉണ്ടാവുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സാബു പ്രെസ്റ്റോ, തരുൺ കുമാർ ബഫ്ന എന്നിവരാണ് സഹ നിർമ്മാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിനി ജോർജ്, ഡി.ഒ.പി: തരുൺ സുധാകരൻ, മ്യൂസിക് & ബി.ജി.എം: മിലൻ ജോൺ, എഡിറ്റർ: അശ്വിൻ നെരുവമ്പ്രം, പ്രൊജക്ട് ഡിസൈനർ: മെറ്റ്ലി ടോമി, ആർട്ട്: മജിനു പി.കെ, മേക്കപ്പ്: സുബിൻ കട്ടപ്പന, ലിറിക്സ്: സാബു പ്രെസ്റ്റോ, അഖിൽ രാജ്, സൗണ്ട് ഡിസൈൻ: രമേഷ്, അസോസിയേറ്റ് ഡയറക്ടർ: അജിത് പി വിനോദൻ, സ്റ്റുഡിയോ: കെ. സ്റ്റുഡിയോ, ടൈറ്റിൽ: രജ്വിൻ ചാണ്ടി, പി. ആർ ഓ: പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ്: 1000 ആരോസ്, സ്റ്റിൽസ്: ആകാശ്, ഡിസൈൻസ്: ആർട്ടോകാർപസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *