കുടുംബങ്ങളുടെ ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ ഉപ്പും മുളകിലും അച്ഛനും മകളുമായി വേഷമിടുന്ന ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രം റാണി കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് റിലീസിന് എത്തിയത്. ഏറെ പുതുമകൾ നിറഞ്ഞ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പൊൾ ചിത്രത്തിൻ്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. എറണാകുളം സിനി പോളീസിൽ വെച്ച് നടന്ന പരിപാടിയിൽ ബിജു സോപാനം, ശിവാനി, ചിത്രത്തിൻ്റെ ഡയറക്ടർ നിസാമുദ്ദീൻ നാസർ, പ്രൊഡ്യൂസേഴ്സ്, ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ തുടങ്ങി നിരവധി അണിയറ പ്രവർത്തകർ പങ്കെടുത്തു.

ഒപ്പം സ്കൂൾ കുട്ടികൾക്കായുള്ള ഷോയിൽ റാണി കാണാൻ വന്ന സ്കൂൾ കുട്ടികളും റാണിയുടെ വിജയാഘോഷത്തിന് മാറ്റ് കൂട്ടി. എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫാമിലി സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ മണിസ് ദിവാകറിന്റേതാണ്. ചിത്രത്തിൽ മുൻനിര അഭിനേതാക്കളായി ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്,രഞ്ജൻ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു.

ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ് ,മണിസ് ദിവാകർ എന്നിവരാണ് നിർമ്മാതാക്കൾ. അരവിന്ദ് ഉണ്ണി ഛായാഗ്രഹണവും വി.ഉണ്ണികൃഷ്ണൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ പ്രമോദ് ദേവനന്ദ ആണ്. സംഗീതം: രാഹുൽരാജ് തോട്ടത്തിൽ, ബി.ജി.എം: ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മുനീർ പൊന്നല്പ് അസോസിയേറ്റ് ഡയറക്ടർമാർ: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടർമാർ: ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്നു, ദിയകൃഷ്ണ, വിനീത വിശാഖ്.,ഫിനാൻസ് മാനേജർ: നൗസൽ നൗസ, ആർട്ട്: ഷിനോയ് കാവുംകോട്ട് , മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ,അഖിൽ ജോൺസൻ. രണ്ടാം യൂണിറ്റ് ക്യാമറ: മുഹമ്മദ് റാഫി ലൊക്കേഷൻ മാനേജർ: ജൈസൺ കട്ടപ്പന,

സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വി.എഫ്.എക്സ്: ബെർലിൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശങ്കർ, കളറിസ്റ്റ്: അപ്പോയ്, പി.ആർ.ഒ: ഹരീഷ് എ.വി, മാർക്കറ്റിംങ് & പ്രമോഷൻസ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: അംബരീഷ്. ആർ, ഡിസൈൻ: അതുൽ കോൾഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നു.

READ: ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന ‘അന്ത്യ കുമ്പസാരം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed