മണികണ്ഠൻ ആചാരി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രമാണ് ‘രണ്ടാം മുഖം’. താരം വേറിട്ട കഥാപാത്രമാകുന്ന പുതിയ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘പ്രിയതരമേതോ കനവായ്’ എന്ന ഗാനം മില്ലേനിയം ഓഡിയോസ് യൂട്യൂബ് ചാനൽ വഴിയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഡോ. പി എൻ രാജേഷ് കുമാർ വരികൾ എഴുതിയ ഗാനം പാടിയിരിക്കുന്നത് നജീം അർഷാദ്, ഐശ്വര്യ കല്യാണി എന്നിവരാണ്. ഗാനത്തിന് സംഗീതം നൽകിയത് രാജേഷ് ബാബു കെ ശൂരനാട്.

യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറിൽ കെ ടി രാജീവും കെ ശ്രീവർമ്മയും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് ‘രണ്ടാംമുഖം’. കൃഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടാംമുഖം ചർച്ച ചെയ്യുന്നത്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിൻപുറത്തിൻറെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂർണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. സസ്പെൻസും ത്രില്ലുമൊക്കെ സിനിമയുടെ മറ്റൊരു പുതുമയാണ്. മിഴി, ദിനം, നോർത്ത് എൻറ് അപ്പാർട്ട്മെൻറ്സ്, ഇരയെ തേടൽ, ബാൽക്കണി തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കിയ കെ ശ്രീവർമ്മയാണ് രണ്ടാം മുഖത്തിന് രചന നിർവ്വഹിക്കുന്നത്.

കൃഷ്ണജിത്ത് എസ് വിയജൻ. ബിറ്റോ ഡേവിസ്, നന്ദൻ ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീർ, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രൻ, രേവതി ശാരി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ക്യാമറ -അജയ് പി പോൾ, ഹുസൈൻ അബ്ദുൾ ഷുക്കൂർ, എഡിറ്റിംഗ് -ഹരി മോഹൻദാസ്, സംഗീതം -രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന -ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ പി എൻ രാജേഷ് കുമാർ, മേക്കപ്പ് -അനൂപ് സാബു, ആർട്ട് -ശ്രീജിത്ത് ശ്രീധർ, കോസ്റ്റ്യൂം ഡിസൈനർ -ആദിത്യ നാണു, പ്രൊഡക്ഷൻ കൺട്രോളർ -വിനോദ് പറവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സഹദ് നടേമ്മൽ, സ്റ്റുഡിയോ -കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റിൽസ് -വിഷ്ണു രഘു. ചിത്രം ഉടൻ പ്രദർശനത്തിന് എത്തും.

READ: ജാഫർ ഇടുക്കി-സിബി തോമസ്-ശ്രീകാന്ത് മുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന “മാംഗോ മുറി”; ജനുവരി 5ന് തീയേറ്റർ റിലീസിന്….

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed