Breaking
Mon. Oct 13th, 2025

അത്ഭുത മായാജാല കാഴ്ചകളുമായി ബിജുക്കുട്ടൻ നായകനാകുന്ന ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രം പുതുവത്സര നാളിൽ തിയേറ്ററിൽ എത്തുന്നു.

പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കി ‘കള്ളന്മാരുടെ വീട്’ എന്ന സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്. ഹുസൈൻ അറോണിയുടെ മനസ്സിൽ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്.

കായംകുളം കൊച്ചുണ്ണി, മീശ മാധവൻ തുടങ്ങിയ കള്ളന്മാരുടെ കഥ പറഞ്ഞ സിനിമകൾ വലിയ ഹിറ്റുകൾ ആയിരുന്നു. ഹുസൈൻ അറോണി സ്വന്തമായി സിനിമ നിർമിച്ചു സംവിധാനം ചെയ്തപ്പോൾ കുട്ടികൾക്കൊപ്പം വീട്ടുക്കാർക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു ഫിക്ഷൻ സ്റ്റോറിയാണ് ഒരുക്കിയത്.

READ: കൊച്ചിയിലും റെക്കോർഡ് കളക്ഷൻ നേടി വിജയ് ചിത്രം ലിയോ; റിപ്പോർട്ടുകൾ പുറത്ത്…

മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമക്ക് ശേഷംകുട്ടികൾക്ക് ഇഷ്ടമാവുന്ന മായ ജാലം *കള്ളന്മാരുടെ വീട്* എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഒരു പക്ഷെ മലയാളത്തിലെ ഇങ്ങനെയൊരു കഥ ആദ്യമായിട്ടായിരിക്കും അവതരിപ്പിക്കുന്നത്. ബിജു കുട്ടനെ കൂടാതെ കള്ളത്തരം മനസ്സിൽ ഉള്ള ഉസ്താദിന്റെ വേഷത്തിൽ നസീർ സംക്രാന്തിയും കൂടാതെ ഉല്ലാസ് പന്തളവും ,ടീമേ യെന്നു കേരളം ചെല്ലപ്പേരിട്ട് വിളിക്കുന്ന ബിനീഷ് ബാസ്‌റ്റ്യനും കരിങ്കാളി എന്ന ഹിറ്റു പാട്ടിലൂടെ വൈറലായ ശ്രീകുമാർ തുടങ്ങിയവർക്കൊപ്പം സിനിമ മോഹികളായ പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്. ചിരിച്ചു ആസ്വദിക്കാൻ പറ്റുന്ന നല്ലൊരു പ്രമേയമാണിത്, ഒപ്പം, അത്ഭുത മായാജാല കാഴ്ചകളും ചിത്രത്തിലുണ്ട്.

കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിർവ്വഹിക്കുന്നു.ജോയ്സ് ളാഹ,സുധാംശു എന്നിവർ എഴുതിയ വരികൾക്ക് അൻവർ സാദത്ത്,ദക്ഷിണമൂർത്തി എന്നിവർ സംഗീതം പകരുന്നു. ബിജിഎം എത്തിക്സ് മ്യൂസിക്.എഡിറ്റിംങ്-സനു സിദ്ദിഖ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മുഹമ്മദ് ഷെറീഫ്, മുജീബ് റഹ്മാൻ, ശ്രീകുമാർ രഘുനാഥൻ. കല-മധു,ശിവൻ കല്ലടിക്കോട്. മേക്കപ്പ്-സുധാകരൻ. വസ്ത്രാലങ്കാരം-ഉണ്ണി പാലക്കാട്.

READ: ‘ലൈഫ് ഓഫ് ജോ’ എന്ന ചിത്രത്തിന്റെ പൂജ നടന്നു.

കൊറിയോഗ്രാഫർ ശബരീഷ്.സ്റ്റിൽസ്-രാംദാസ് മാത്തൂർ. പരസ്യകല-ഷമീർ. ആക്ഷൻ-മാഫിയ ശശി, വിഘ്നേഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹക്കിം ഷാ. അസിസ്റ്റന്റ് ഡയറക്ടർ മുത്തു കരിമ്പ. പ്രൊഡക്ഷൻ കൺട്രോളർ-ചെന്താമരക്ഷൻ പി ജി. പുതുവത്സരത്തിൽ “കള്ളന്മാരുടെ വീട് ” തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പി ആർ ഒ-എം കെ ഷെജിൻ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *