Breaking
Sun. Aug 17th, 2025

കണ്ണുകളിൽ ഭയവുമായി അർജുൻ അശോകൻ, നിഗൂഢതകൾ നിറഞ്ഞ് ‘ഭ്രമയുഗം’ പോസ്റ്റർ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. പുതുവർഷത്തിനോട് അനുബന്ധിച്ച് ചിത്രത്തിലെ മമ്മൂട്ടിയുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ അർജുൻ ആശോകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ .ഭയത്തോടെ എന്തിനേയൊ നോക്കി നിൽക്കുന്ന അർജുന്റെ ചിത്രമാണ് പോസ്റ്ററിൽ. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളിലേത് പോലെ ബ്ലാക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ഈ പോസ്റ്ററും ഒരുക്കിയിരിക്കുന്നത്.

ഷൈൻ നിഗം, രേവതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് നിർമ്മിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.മമ്മൂട്ടി, അർജുൻ അശോകൻ എന്നിവർക്കൊപ്പം സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 2024ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *