Breaking
Fri. Aug 1st, 2025

പല ജനറേഷനുകൾ ഒറ്റ ഫ്രയിമിൽ; ‘വയസ്സെത്രയായി’ സിംഗിൾ പ്രൊമോ സോങ്ങ് പുറത്ത്…..

‘വയസ്സെത്രയായി? മുപ്പത്തി…’ എന്ന പുതിയ ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി. മ്യൂസിക് പ്ലാറ്റ്‌ഫോമായ ‘സരിഗമ’ യുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. വിഷ്ണു സുഭാഷ്- രാഗ് സാഗർ എന്നിവർ ചേർന്ന് വരികളെഴുതി, അനുരാഗ് റാം സംഗീതം നിർവഹിച്ചിരിക്കുന്ന പ്രോമോ സോങ് ആലപിച്ചിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ ദി ഇമ്പാച്ചി, എം സി കൂപ്പർ എന്നിവരോടൊപ്പം അനുരാഗ് റാമും ചേർന്നാണ്.

നോ ലിമിറ്റ് ഫിലിംസിന്റെ ബാനറിൽ അജയൻ ഇ നിർമിച്ച് പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. ഷിജു യു സി യുടേതാണ് ചിത്രത്തിന്റെ കഥ.

Read: സ്ത്രീ സമത്വം പ്രമേയമായി ‘അഞ്ചാംവേദം’ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ; ചിത്രം ഫെബ്രുവരിയിൽ തിയേറ്ററിൽ എത്തുന്നു…

തിരക്കഥ രചിച്ചിരിക്കുന്നത് ഷിജു യു സി ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം ഷമീർ ജിബ്രാൻ. ‘വയസ്സെത്രയായി’ എന്നുതുടങ്ങുന്ന ഗാനത്തിൽ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളെല്ലാം എത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഗ്രാമീണ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെട്ട താരങ്ങളെല്ലാം വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് പ്രോമോ സോങ്ങിൽ അവതരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അയ്യപ്പദാസ് നൃത്ത സംവിധാനം നിർവഹച്ചിരിക്കുന്ന ഗാനത്തിൽ, വിവാഹപ്രായമായിട്ടും പെണ്ണുകിട്ടാത്ത ഒരു യുവാവിന്റെ ആകുലതകൾ നർമരൂപത്തിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്.

കാർത്തിക് രാജ് ആണ് എഡിറ്റിംഗ്. പ്രശാന്ത് മുരളി, ചിത്ര നായർ, ഷിജു യു സി, സാവിത്രി ശ്രീധരൻ, രമ്യ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മഞ്ജു പത്രോസ്, ഉണ്ണിരാജ, കലാഭവൻ സരിഗ, യു സി നാരായണി, ജയകുമാർ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങി നിരവധി പേർ അണിനിരക്കുന്നു. കൈതപ്രവും സൻഫീറും ചേർന്ന് വരികൾ ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരൻ,സൻഫീർ എന്നിവരാണ്. ഫസ്റ്റ് ലവ് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. പി ആർ ഒ എം കെ ഷെജിൻ.

Also Read: മഹാകവി കുമാരനാശാന്റെ ജീവിതകഥയായ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ ജനുവരി 16ന് തിയേറ്ററിൽ എത്തുന്നു…

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *