ബിഗ് ബോസ് മലയാളം സീസണ്‍ 6 ഒരു മാസം പിന്നിടുമ്പോൾ എല്ലാത്തവണത്തെയും പോലെ മത്സരാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ ഇത്തവണയുമുണ്ട്. എന്ന് മാത്രമല്ല, അത് അല്‍പം കൂടുതലുമാണ്. രസകരമായ നിമിഷങ്ങള്‍ കുറവായ സീസണ്‍ 6 ലെ ഉള്ളടക്കങ്ങളില്‍ കൂടുതലും മത്സരാര്‍ഥികള്‍ക്കിടയിലെ തര്‍ക്കങ്ങളാണ്. അത് ശാരീരിക അക്രമത്തിലേക്ക് പോവുകയും അക്കാരണത്താല്‍ ഒരാള്‍ പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇത് ഒരു ടെലിവിഷന്‍ ഷോ ആണെന്ന് മനസിലാക്കാതെയുള്ള വാക്കുകളുടെ ഉപയോഗം ഈ സീസണില്‍ പലപ്പോഴും കാണുന്നുണ്ട്. ശനിയാഴ്ച എപ്പിസോഡില്‍ തെറി വാക്കുകള്‍ കൂടുതലായി ഉപയോഗിക്കുന്നുവെന്ന് മത്സരാര്‍ഥികള്‍ അഭിപ്രായപ്പെട്ട ഗബ്രിയും ജിന്‍റോയും സ്പോട്ട് എവിക്ഷനിലൂടെ പുറത്താക്കപ്പെടുന്നതായി ബിഗ് ബോസ് ഇന്നലെ ഒരു തോന്നല്‍ ഉളവാക്കിയിരുന്നു. എന്നാല്‍ ഫൈനല്‍ വാണിംഗ് നല്‍കിയതിന് ശേഷം മത്സരം തുടരാന്‍ അനുവദിക്കുകയായിരുന്നു. വാക്കുകളുടെ മോശം ഉപയോഗത്തില്‍ ഇന്നത്തെ എപ്പിസോഡിലും മോഹന്‍ലാല്‍ ഒരാളെ പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. ജാന്‍മോണി ദാസ് ആണ് അത്.ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ സൂചന നല്‍കിയിരുന്നു. ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോയില്‍ ജാന്‍മോണിയെ ചോദ്യംചെയ്യുന്ന മോഹന്‍ലാലിനെ കാണാം. പൊട്ടിത്തെറിക്കുന്ന സമയത്ത് ജാന്‍മോണിയുടെ ഭാഷാപ്രയോഗത്തെക്കുറിച്ച് ശ്രീരേഖ, ജാസ്മിന്‍, അര്‍ജുന്‍ എന്നിവര്‍ സംസാരിക്കുന്നത് പ്രൊമോയില്‍ ഉണ്ട്. ഇവര്‍ പറയുന്നത് ശരിയാണോയെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് താന്‍ അങ്ങനെ പറയാറില്ലെന്നാണ് ജാന്‍മോണിയുടെ മറുപടി. എന്നാല്‍ ഒരു വീഡിയോ കാണിക്കാമെന്ന മുഖവുരയോടെ മോഹന്‍ലാല്‍ വേദിയില്‍ ജാന്‍മോണിയുടെ വീഡിയോ പ്ലേ ചെയ്യുന്നതും പ്രൊമോയില്‍ കാണാം. ശനിയാഴ്ച എപ്പിസോഡ് പോലെ ഏറെ ഊര്‍ജ്ജസ്വലവും ചടുലവുമായ അവതരണത്തോടെയാണ് മോഹന്‍ലാല്‍ ഞായറാഴ്ചയും എത്തിയത്. സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് സംഭവിക്കുന്ന ദിവസമായിരുന്നു. ആറ് പേരാണ് ഞായറാഴ്ച മത്സരാര്‍ഥികളായി എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *