Breaking
Fri. Jan 16th, 2026

തലൈവര്‍ 171 ചിത്രത്തില്‍ മമ്മൂട്ടിയും ശോഭനയും പ്രധാന കഥാപാത്രങ്ങളാകുമെന്ന് റിപ്പോര്‍ട്ട്….

തലൈവര്‍ 171 ചിത്രത്തില്‍ മമ്മൂട്ടിയും ശോഭനയും പ്രധാന കഥാപാത്രങ്ങളാകുമെന്ന് റിപ്പോര്‍ട്ട്. രജനിയുടെ നായികയായി ശോഭന എത്തും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശോഭനയെ ലോകേഷ് ചിത്രത്തിനായി സമീപിച്ചതായും താരം താല്‍പര്യം പ്രകടിപ്പിച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍.രജനിക്കൊപ്പം മമ്മൂട്ടി വീണ്ടും എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരുന്നു. അങ്ങനെയാണെങ്കില്‍ മണിരത്‌നത്തിന്റെ ‘ദളപതി’ക്ക് ശേഷം 33 വര്‍ഷങ്ങള്‍ക്കിപ്പുറം ശോഭനയും മമ്മൂട്ടിയും രജനിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്. ഏപ്രില്‍ 22ന് ആണ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിടുക. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിനൊപ്പം രജിനിക്കൊപ്പം അഭിനയിക്കുന്ന താരങ്ങളെയും വെളിപ്പെടുത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം, ‘ലിയോ’ പോലെ തലൈവര്‍ 171 ചിത്രവും ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

READ: വമ്പൻ അപ്ഡേറ്റുകൾ പുറത്തുവിട്ട് ‘വേട്ടൈയൻ’ ടീം; ചിത്രത്തില് മഞ്‍ജു വാര്യരും, ഫഹദും മുഖ്യ വേഷത്തില്….

2013ല്‍ പുറത്തിറങ്ങിയ ‘ദ പര്‍ജ്’ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോകേഷ് തലൈവര്‍ 171 ഒരുക്കുന്നത് എന്നാണ് സൂചനകള്‍. അമേരിക്കന്‍ ഗവണ്‍മെന്റ് ഒരു രാത്രി എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും അനുവാദം നല്‍കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ദ പര്‍ജ് സിനിമ പറഞ്ഞത്.തലൈവര്‍ 171 ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന ചിത്രമായിരിക്കില്ല എന്ന് ലോകേഷ് കനകരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. തലൈവര്‍ 171 ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമായിരിക്കും എന്നായിരുന്നു ലോകേഷ് പറഞ്ഞത്. എല്‍സിയു സിനിമകളില്‍ പ്രധാനമായും മയക്കുമരുന്ന് കടത്ത് ആണ് പശ്ചാത്തലമാകാറുള്ളത്.എന്നാല്‍ ഇത്തവണ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പശ്ചാലത്തിലാകും കഥ പറയുക. സിനിമയില്‍ രജനികാന്ത് നെഗറ്റീവ് ഷെയ്ഡുള്ള ഒരു ഗോള്‍ഡ് സ്മഗ്ലറിന്റെ വേഷത്തിലാകും എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *