Breaking
Tue. Oct 14th, 2025

വാഹനം ഇല്ലാഞ്ഞിട്ടാണ്, അല്ലാതെ വിജയ്‌യെ അനുകരിച്ചതല്ല; സൈക്കിളിലെത്തി വോട്ടുചെയ്തതിനെക്കുറിച്ച് വിശാൽ

തമിഴ്നാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ബൂത്തിലേക്ക് നടൻ വിശാൽ സൈക്കിളിൽ വന്നത് വലിയ വാർത്തയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ വിശാലിന് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ നടൻ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളിൽ വന്നതിനെ വിശാൽ അനുകരിക്കുകയായിരുന്നുവെന്നാണ് പലരും പറഞ്ഞത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് വിശാൽ.

READ: നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന “അഞ്ചാം വേദം” ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു….

പുതിയ ചിത്രമായ രത്നത്തിന്റെ പ്രചാരണ പരിപാടിയിലാണ് സൈക്കിളിൽ വോട്ടുചെയ്യാൻ പോയതിനേക്കുറിച്ച് വിശാൽ പ്രതികരിച്ചത്. താൻ വിജയ്യെ അനുകരിച്ചതല്ല എന്ന് വിശാൽ വ്യക്തമാക്കി. തന്റെ കൈവശം വാഹനങ്ങൾ ഇല്ലാത്തതു കൊണ്ടും സൈക്കിളിൽ യാത്ര ചെയ്യാൻ താല്പര്യമുള്ളത് കൊണ്ടുമാണ് വോട്ടുചെയ്യാൻ സൈക്കിളിൽ വന്നത് എന്നും താരം പറഞ്ഞു.”വിജയ് സൈക്കിളിൽ പോയത് ഞാൻ കണ്ടിരുന്നു. എന്നാൽ ഞാനത് അനുകരിക്കുകയായിരുന്നില്ല. സത്യമായും എന്റെ കയ്യിൽ വണ്ടിയില്ല. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്. മറ്റെല്ലാ വണ്ടികളും വിറ്റു. ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥ വെച്ച് വർഷത്തിൽ മൂന്ന് തവണ സസ്പെൻഷൻ മാറ്റാൻ എന്റെ കയ്യിൽ കാശില്ല. അതുകൊണ്ട് ഈ ട്രാഫിക്കിൽ ഞാൻ സൈക്കിളിൽ പോയി വോട്ട് ചെയ്തു. ഒരിക്കൽ കാരക്കുടിയിൽ നിന്ന് ട്രിച്ചിയിലേക്ക്, അതായത് 80 കിലോമീറ്ററോളം ഞാൻ സൈക്കിളിൽ പോയിട്ടുണ്ട്. ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും പാട്ടുകൾ കേട്ടുകൊണ്ടാണ് സൈക്കിൾ ചവിട്ടാറ്. അങ്ങനെ ചെയ്യുന്നത് എന്നെ സംബന്ധിച്ചോളം മാനസിക പിരിമുറുക്കം കുറയ്ക്കുന്ന കാര്യമാണ്.” എന്ന് വിശാൽ പറഞ്ഞു. ഹരി സംവിധാനംചെയ്യുന്ന രത്നം ആണ് വിശാലിന്റെ പുതിയചിത്രം.

https://www.instagram.com/reel/C6EGIflo7yZ/?igsh=MWZzeTE4OW03dXFwaQ==

ഈ മാസം 26-ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ പ്രിയ ഭവാനി ശങ്കറാണ് നായിക. താമിരഭരണി, പൂജൈ എന്നീ ചിത്രങ്ങൾക്കു ശേഷം വിശാലും ഹരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സമുദ്രക്കനി, ഗൗതം മേനോൻ, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം എം. സുകുമാർ. കനൽകണ്ണൻ, പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, വിക്കി എന്നിവരാണ് സംഘട്ടന സംവിധായകർ. സ്റ്റോൺ ബെഞ്ച് ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *