Breaking
Thu. Jan 15th, 2026

പവി കെയര്‍ടേക്കറിന് മികച്ച പ്രതികരണം; കളക്ഷൻ റിപ്പോർട്ട് പുറത്ത്…

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ പവി കെയര്‍ടേക്കറിന് മികച്ച പ്രതികരണമാണ്. കേരള ബോക്സ് ഓഫീസില്‍ നിന്നുള്ള കളക്ഷനിലും നേട്ടുമുണ്ടാക്കാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റിലീസിന് കേരളത്തില്‍ നിന്ന് ഒരു കോടി രൂപ നേടിയിരുന്നു. ഇതുവരെയായി കേരളത്തില്‍ നിന്ന് 3.5 കോടി രൂപയും നേടാനായി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.രസകരമായ മുഹൂര്‍ത്തങ്ങളുമായി ഹൃദയംതൊടുന്ന നിരവധി രംഗങ്ങള്‍ ആകര്‍ഷിക്കുന്നു. തമാശയ്‍ക്കും പ്രണയത്തിനും പ്രാധാന്യം നല്‍കിയിരിിക്കുന്നു. ഒരു ഫീല്‍ ഗുഡ് ചിത്രമായി തിയറ്റററുകളില്‍ ആസ്വദിക്കാവുന്നതുമാണ് പവി കെയര്‍ടേക്കര്‍. സുവര്‍ണ കാലഘട്ടത്തിലെ ദിലീപിന്റെ ചിരി രംഗങ്ങളുടെ ഓര്‍മകള്‍ പവി കെയര്‍ടേക്കര്‍ മനസിലേക്ക് എത്തിക്കും.

READ: കോമഡിയും റൊമാൻസും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം; പവി കെയർടേക്കർ റിവ്യൂ

സംവിധായകൻ നടനുമായ വിനീത് കുമാറാണ്. സ്വാതി, റോസ്‍മി, ശ്രേയ, ജോധി, ദില്‍ന എന്നീ നായികമാര്‍ക്ക് പുറമേ ജോണി ആന്റണി, രാധിക ശരത്‍കുമാര്‍, ധര്‍മജൻ ബോള്‍ഗാട്ടി, സ്‍ഫടികം ജോര്‍ജ് എന്നിവരും വേഷമിട്ടിരിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സനു താഹിറാണ്. തിരക്കഥ എഴുതിയിരിക്കുന്നത് രാജേഷ് രാഘവനാണ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ, കോസ്റ്റ്യൂംസ് സഖി എൽസ. മേക്കപ്പ് റോണക്സ് സേവ്യർ. സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ. സൗണ്ട് മിക്സിങ് അജിത് കെ ജോർജ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സുജിത് ഗോവിന്ദൻ, കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, പിആർഒ എ എസ് ദിനേശുമാണ്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *