Breaking
Tue. Mar 3rd, 2026

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സാത്താൻ; ട്രെയിലർ റിലീസ് ഇന്ന്…

Moviola Studios ന്റെ ബാനറിൽ ‘ഇരയ് തേടൽ’ ‘ഹെർ സ്റ്റോറി’ എന്നീ ചിത്രങ്ങൾക്ക് ശേഷം കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാത്താൻ’. ഇപ്പൊൾ ചിത്രത്തിൻ്റെ ട്രെയിലർ റീലീസ് അനൗൺസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂൺ 22 വൈകിട്ട് ഏഴുമണിക്ക് Speed Audio & Video യൂട്യൂബ് ചാനൽ വഴിയാണ് ട്രെയ്‌ലർ റീലീസ് ചെയുന്നത്.

കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, കെ എസ് കാർത്തിക് തിരക്കഥ ഒരുക്കിയ സാത്താൻ ഒരു ഇൻവെസ്റ്റിഗഷൻ ത്രില്ലെർ ആണ്.

READ: സാത്താൻ സേവ പ്രമേയമാക്കി ഇൻവെസ്റ്റിഗഷൻ ത്രില്ലെർ “സത്താൻ” വരുന്നു; ചിത്രം ഉടൻ പ്രദർശനത്തിന് എത്തും…

റിയാസ് പത്താൻ, ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ etc തുടങ്ങിയവർ അഭിനയിക്കുന്നു. ഹുസൈൻ ക്യാമറയും എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുമ്പോൾ, മ്യൂസിക് & ബി ജി എം വിഷ്ണു പ്രഭോവ നിർവഹിക്കുന്നു.

അസോസിയേറ്റ് ഡയറക്ടർ: റോഷൻ ജോർജ്, മേക്ക് അപ്പ്: അനൂപ് സാബു, കോസ്റ്റ്യൂം: വിനു ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഫെബിൻ അങ്കമാലി, ആക്ഷൻസ്: മുരുഗദോസ് ചെന്നൈ, സൗണ്ട് ഡിസൈൻ & മിക്സ്: കൃഷ്ണജിത്ത് എസ്, സ്റ്റിൽസ്: അനു, ഡിസൈൻസ്: അനന്തു അശോകൻ, പി ആറ് ഓ: പി. ശിവ പ്രസാദ്. ചിത്രം ഉടൻ പ്രദർശനത്തിന് എത്തും.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *