Breaking
Thu. Oct 16th, 2025

രാജമൗലി ചിത്രത്തിലെ പൃഥ്വിരാജ് ? ഫോട്ടോ കണ്ടമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?

മലയാളത്തിന്റെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി ഇന്ന് പാൻ ഇന്ത്യൻ ലെലവിൽ താരമായി ഉയർന്ന് നിൽക്കുകയാണ് താരമിപ്പോൾ. ഒപ്പം ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ചൊരു സംവിധായകൻ കൂടിയാണ് താൻ എന്ന് പൃഥ്വിരാജ് തെളിയിച്ചു കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന ഈ താരപ്രതിഭയുടെ പുതിയ ചിത്രം രാജമൗലിയ്ക്ക് ഒപ്പമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

READ: ഷൂട്ടിംഗ് 60 ദിവസത്തിനകം തീര്‍ക്കണം! വന്‍ വെല്ലുവിളി നേരിട്ട് പുഷ്പ 2 ന്‍റെ സംവിധായകന്‍

എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഇതിനിടെ സിനിമയുടെ പൃഥ്വിരാജ് ലുക്ക് എന്ന തരത്തിൽ ഒരു ഫോട്ടോ സോഷ്യൽ ലോകത്ത് പ്രചരിക്കുന്നുണ്ട്.മനുഷ്യനോ മൃഗമോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആളുകൾക്ക് ഒപ്പം കാടിന് നടുവിൽ ആയുധധാരിയായി നിൽക്കുന്ന പൃഥ്വിരാജിനെ ഫോട്ടോയിൽ കാണാം. ഒപ്പം മുന്നിൽ ഒരു പുള്ളിപ്പുലിയും ഉണ്ട്. ഡാൽക്ക് ഷെയ്ഡിൽ ആണ് ഫോട്ടോയുടെ തീം ഒരുക്കിയിരിക്കുന്നത്.

എന്നാൽ ഇത് രാജമൗലി ചിത്രത്തിന്റെയോ മറ്റ് ഏതെങ്കിലും പൃഥ്വിരാജ് ചിത്രത്തിന്റെയോ ലുക്ക് അല്ല എന്നതാണ് വാസ്തവം. മോളിവുഡ് എഡിറ്റേഴ്സ് ഗ്യാലറി എന്ന ഫേസ്ബുക്ക് പേജിൽ വന്നൊരു എഡിറ്റഡ് ഫോട്ടോയാണ് ഇത്. ‘ഒരു ചെറിയ ശ്രമം..’എന്ന് കുറിച്ച് ശ്രീകാന്ത് എന്നയാളാണ് ഫോട്ടോ എഡിറ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ പുറത്തുവന്നിതിന് പിന്നാലെ നിരവധി പേരാണ് ശ്രീകാന്തിന്റെ എഫേർട്ടിനെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തുന്നത്.

READ: ദളപതിയുടെ ഗോട്ടും (GOAT) കേരളത്തിൽ എത്തിക്കുന്നത് ഗോകുലം മൂവീസ് തന്നെ

‘ഇതാണോ ചെറിയ ശ്രമം.. ഉഗ്രൻ ആയിട്ടുണ്ട് ബ്രോ..’ എന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തുന്നത്. അതേസമയം, റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ രാജമൗലി ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അതായത് വില്ലൻ വേഷം. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു ആണ് നായകൻ. പൃഥ്വിരാജ് ചിത്രത്തിൽ ഉണ്ടെന്ന് പ്രമുഖ എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റ് ആയ പിങ്ക് വില്ല ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്വാഞ്ചര്‍ ചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്തായാലും ചിത്രത്തിൽ പൃഥ്വിരാജ് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ വൈകാതെ തന്നെ വ്യക്തത വരും.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *