Breaking
Tue. Oct 14th, 2025

‘ഇന്ത്യന്‍ 3’: പ്രായം കുറച്ച് വീരശേഖരനായി കമല്‍ ഹാസന്‍

‘ഇന്ത്യന്‍ 2’ കണ്ടിറങ്ങാനിരുന്ന പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കി ‘ഇന്ത്യന്‍ 3’യുടെ ടീസര്‍. ഇന്ത്യന്‍ 2 തിയേറ്ററില്‍ അവസാനിക്കുമ്പോള്‍ ടെയ്ല്‍ എന്‍ഡ് ആയാണ് ടീസര്‍ എത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വല്‍ ആണ് ഇന്ത്യന്‍ 3. സ്വാതന്ത്ര്യത്തിനും മുമ്പുള്ള കാലഘട്ടമാണ് സിനിമയില്‍ പറയുന്നത്.

Read: നിഗൂഢതകൾ ഒളിപ്പിച്ചുവച്ച സാത്താനിലെ ക്യാരക്ടർ ടോണി ജേക്കബ് ; ക്യാരക്ടർ പോസ്റ്റർ റിലീസായി..

വീരശേഖരന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ എത്തുമ്പോള്‍ അമൃതവല്ലിയായി കാജല്‍ അഗര്‍വാള്‍ എത്തുന്നു. നേരത്തെ നടി സുകന്യയാണ് ഇന്ത്യന്‍ ആദ്യ ഭാഗത്തില്‍ അമൃതവല്ലിയെ അവതരിപ്പിച്ചത്. നാല്‍പതുകാരനായാണ് കമല്‍ ഹാസന്‍ ഇന്ത്യന്‍ 3യില്‍ എത്തുക. ഡീ എയ്ജിംഗ് സാങ്കേതികവിദ്യയിലൂടെയാകും താരത്തെ ചെറുപ്പമാക്കിയിരിക്കുക.അത്യുഗന്‍ വിഷ്വല്‍ എഫ്ക്ട്‌സുകളാല്‍ സമ്പന്നമാകും സിനിമയെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്ത്യന്‍ 2വിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ശങ്കര്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഒരുക്കിയ കൊമേഴ്യല്‍ എന്റര്‍ടെയ്നറാണ് സിനിമ എന്നുള്ള പൊസിറ്റീവ് റിവ്യൂകള്‍ എത്തുന്നുണ്ട്.

Read: അജിത്‌ സുകുമാരന്റെ വെബ് സീരീസ് കളമശ്ശേരിയിൽ ആരംഭിച്ചു…

എന്നാല്‍ വളരെ ദയനീയമായ ഫസ്റ്റ്ഹാഫ് ആണെന്നും ഒരു ശങ്കര്‍-കമല്‍ സിനിമയാണ് ഇതെന്നും പറയാനാവില്ല എന്നാണ് ചില പ്രേക്ഷകരുടെ അഭിപ്രായം. കമല്‍ ഹാസന് ഇനിയങ്ങോട്ട് ട്രോളുകള്‍ ആയിരിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *