Breaking
Wed. Aug 20th, 2025

പദ്മിനിയായി…ചാക്കോച്ചൻ; ‘തിങ്കളാഴ്ച നിശ്ചയം’ സംവിധായകൻ സെന്ന ഒരുക്കുന്ന ചിത്രം

പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍ കഥാപാത്രമായി ചാക്കോച്ചന്‍ എത്തുന്നു ഏറെ ശ്രദ്ധ നേടിയ തിങ്കളാഴ്ച നിശ്ചയം(Thinkalazhcha Nishchayam) എന്ന ചിത്രത്തിന്റെ സംവിധായകന്‍ സെന്ന ഹെഗഡേ(Senna Hegde) ഒരുക്കുന്ന പുതിയ ചിത്രമാണ് പദ്മിനി(Padmini movie)

ഒരുപാട് ബ്ലോഗുകളിലൂടെ ശ്രദ്ധേയനാകുകയും, കുഞ്ഞിരാമായണം, ദി പ്രീസ്റ്റ് പോലെയുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ് ആണ് തിരകഥാകൃത്ത്.
കുഞ്ചാക്കോ ബോബനാണു ചിത്രത്തിലെ നായകന്‍.പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍ കഥാപാത്രമായി ചാക്കോച്ചന്‍.നായികയായി അപർണ ബാലമുരളി എത്തുന്നു.

ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്‍റെ സിനിമോട്ടോഗ്രഫി. ജെയ്ക്ക്സ് ബിജോയി ആണ് ചിത്രത്തിന് ഈണം നല്‍കുന്നത്.

സംസ്ഥാന അവാര്‍ഡ് അടക്കം നേടി ശ്രദ്ധേയമായ ചിത്രമാണ് സെന്ന ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ. അതേ സമയം. ന്നാ താന്‍ കേസ് കൊട് അടക്കം ശ്രദ്ധേയമായ ചിത്രങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട വര്‍ഷമായിരുന്നു കഴിഞ്ഞ തവണ കുഞ്ചക്കോ ബോബന്. ചിത്രത്തിന്‍റെ മറ്റ് അണിയറക്കാര്‍ പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, കല- ആർഷാദ്, മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, സ്റ്റിൽസ്- ഷിജിൻ, എഡിറ്റർ- മനു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, പി.ആർ.ഒ.- എ.എസ്. ദിനേശ്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *