തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ‘ദി ഗോട്ട്’. അതിനാൽ തന്നെ സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം 50 ദിവസം കൂടിയേയുള്ളൂ തിയേറ്ററുകളിൽ എത്താൻ എന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും. എന്നാൽ ഇത് സംബന്ധിച്ചിട്ടുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

Also Read: ‘ഓർമ്മചിത്രം’ പറഞ്ഞു വെക്കുന്നത് എന്ത്? ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി…

വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. നേരത്തെ വിജയ്‌യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed