Breaking
Wed. Aug 13th, 2025

കുടുംബ പ്രേക്ഷകരുടെ സംവിധായകനായ ‘ഷിജു അരൂരിന്റെ’ പുതിയ സീരിയൽ ‘മധുരനൊമ്പരക്കാറ്റ്’ ഹിറ്റിലേക്ക് മാറുന്നു…

മലയാള ടെലിവിഷൻ സീരിയൽ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ സംവിധായകനാണ് ശ്രീ. ഷിജു അരൂർ.

ഒട്ടനവധി മെഗാ സീരിയലുകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കുടുംബ പ്രേക്ഷകരുടെ മനം കവർന്ന ഒരുപിടി സീരിയലുകൾ മലയാളികൾക്ക് സമ്മാനിച്ച ഷിജു അരൂരിന്റെ ഇപ്പോൾ സി കേരളയിൽ എല്ലാദിവസവും രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്തുവരുന്ന ‘മധുരനൊമ്പരക്കാറ്റ്’ എന്ന സീരിയൽ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു.

READ: ‘ഓർമ്മചിത്രം’ പറഞ്ഞു വെക്കുന്നത് എന്ത്? ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി…

കഴിഞ്ഞ 30 വർഷത്തിലേറെയായി ടെലിവിഷൻ സീരിയൽ മെഗാ എപ്പിസോഡ് രംഗത്ത് സജീവമാണ് ഈ സംവിധായകൻ. കുടുംബിനികളുടെ ഹരമായ ഭാഗ്യദേവത എന്ന സീരിയൽ ഷിജു അരൂരിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു.

പിന്നീട് സംവിധാനം ചെയ്ത കൃഷ്ണതുളസി, അല്ലിയാമ്പൽ, അനുരാഗഗാനം പോലെ തുടങ്ങിയ സീരിയലുകളും പ്രേക്ഷകരുടെ മനം കവർന്നവ ആയിരുന്നു. സീരിയൽ പരമ്പര ചരിത്രത്തിൽ പാലക്കാട് പോലെ ഹരിതാഭയാർന്ന വേറിട്ട ലൊക്കേഷനിൽ ചിത്രീകരിച്ച സീരിയലാണ് മധുരനൊമ്പരക്കാറ്റ്.

READ: “SMUGGLING”, “LIGHT” എന്ന ചിത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം പാലാരിവട്ടം ഫുൾ സ്ക്രീൻ സിനിമാസിൽ വച്ച് നടന്നു…

തന്മാത്ര എന്ന സിനിമയിലൂടെ കടന്നുവന്ന മീരാ വാസുദേവ് പ്രധാന കഥാപാത്രം ചെയ്യുന്നു. വിവേക് ഗോപൻ,ബോബൻ ആലുംമൂടൻ, മഹേഷ്, യവനിക ഗോപാലകൃഷ്ണൻ, മാത്യു ജോട്ടി, പ്രദീപ് ഗൂഗിളി, വിബീഷ, ബിഗ് ബോസ് താരം മനീഷ തുടങ്ങിയ ഒട്ടനവധി താരങ്ങളും ഇതിൽ വേഷമിടുന്നു.

നിർമ്മാണം വിക്ടറി വിഷ്വൽസ്. രമണാ ബംഗാരു, സുറ വേണുഗോപാൽ എന്നിവരാണ്. പി ആർ ഓ. എം കെ ഷെജിൻ

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *