കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ കുന്ന ങ്കരി ഗ്രാമത്തിലായിരുന്നു അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്. ഒരിടത്തരം വീട്ടിൽ നിർമ്മാതാക്കളിലൊരാളായ – ഷിയാസ് ഹസ്സൻസ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം. നിർമ്മാതാവ് ടിപ്പു ഷാൻ ഫസ്റ്റ് ക്ലാപ്പും നൽകി. ടൊവിനോ തോമസ്. റിനി ഉദയകുമാർ എന്നിവർ പങ്കെടുക്കുന്ന ആദ്യ രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്. ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ.

ഷിയാസ് ഹസ്സൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.എൻ.എം ബാദുഷയാണ് ഈ ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.വലിയ ജനപിന്തുണയും. സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗവാക്കാകുന്നുണ്ട്. വയനാടും, കുട്ടനാടുമാണ് പ്രധാന ലൊക്കേഷനുകൾ. സമൂഹത്തോടും, സ്വന്തം കുടുംബത്തോടുമൊക്കെ ഏറെ പ്രതിബദ്ധതയുള്ള ഒരു സാധാരണക്കാരനായ പൊലീസ് കോൺസ്റ്റബിളാണ് വർഗീസ്. മനുഷ്യൻ്റെ സുഖദുഃഖങ്ങളിൽ പങ്കുകൊള്ളുന്ന ഈ ചെറുപ്പക്കാരൻ്റെ ഔദ്യോഗികജീവിത ത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് നിരവധി സംഭവ ബഹുലങ്ങളായ മുഹൂർതങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

തികഞ്ഞ പൊളിറ്റിക്കൽ ത്രില്ലർ എന്ന് ഒറ്റവാക്കിൽ ഈ ചിത്രത്തെക്കുറിച്ചു പറയാം. സുരാജ് വെഞ്ഞാറമൂടാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിലേക്കു കടന്നു വരുന്നു. പ്രിയംവദാ കൃഷ്ണനാണു നായിക. നന്ദു, ആര്യാസലിം, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ അബിൻ ജോസഫാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം – വിജയ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. കലാസംവിധാനം – ബാവ. മേക്കപ്പ്- അമൽ കോസ്‌റ്റ്യും – ഡിസൈൻ – ‘ അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് കുമാർ. പ്രൊജക്റ്റ് ഡിസൈനർ . – ഷെമി ബഷീർ. ‘പ്രൊഡക്ഷൻ മാനേജേഴ്സ്.- റിയാസ് പട്ടാമ്പി . റിനോയ് ചന്ദ്രൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ.പ്രൊഡക്ഷൻ കൺട്രോളർ – ജിനു. പി.കെ. – വാഴൂർ ജോസ്. ഫോട്ടോ – ശ്രീരാജ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *