Breaking
Fri. Jan 2nd, 2026

കളർഫുൾ ഫാമിലി ചിത്രമായി ഒരുങ്ങുന്ന പ്രഭുദേവ ചിത്രം “പേട്ടറാപ്പ്” സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തുന്നു.

കളർഫുൾ ഫാമിലി ചിത്രമായി ഒരുങ്ങുന്ന പ്രഭുദേവ ചിത്രം “പേട്ടറാപ്പ്” സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തുന്നു. എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പ് ബ്ലൂ ഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാമാണ്.

READ: പ്രതിഭ ട്യൂട്ടോറിയൽസ് എന്ന ചിത്രത്തിന്റെ ഗാനം പുറത്തിറങ്ങി. ചിത്രം സെപ്റ്റംബർ 13 ന് തിയേറ്ററുകളിൽ എത്തുന്നു…

വേദിക നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്‍റെ സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്. പേട്ടാറാപ്പിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി.കെ. ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

READ: നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന ‘കട്ടപ്പാടത്തെ മാന്ത്രികൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ആഗസ്റ്റ് 30ന് തിയേറ്ററിലെത്തുന്നു.

പേട്ടറാപ്പിന്റെ അണിയറപ്രവർത്തകർ ഇവരാണ്.പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് .എസ്, ശശികുമാർ.എസ്എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം :അരുൺ മനോഹർ, മേക്കപ്പ് :അബ്ദുൾ റഹ്മാൻ,കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് :ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കിക്രിയേറ്റീവ് സപ്പോർട്ട് :സഞ്ജയ് ഗസൽ , കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്സ്റ്റിൽസ് : സായ്സന്തോഷ്. പേട്ടറാപ്പിന്റെ കേരളാ പ്രൊമോഷൻ പരിപാടികൾക്കായി സെപ്റ്റംബർ ആദ്യ വാരം പ്രഭുദേവയും സണ്ണി ലിയോണും വേദികയും മറ്റു താരങ്ങളും കൊച്ചിയിലെത്തും.പി ആർ ഓ പ്രതീഷ് ശേഖർ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *