Breaking
Mon. Oct 13th, 2025

‘പറയുവാൻ അറിയാതെ…’ കൂൺ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി..

‘ഗോൾഡൻ ട്രംപെറ്റ് എന്റർടൈൻമെന്റ്സിന്റെ’ ബാനറിൽ അനിൽകുമാർ നമ്പ്യാർ നിർമ്മിച്ച് പ്രശാന്ത് ബി. മോളിക്കൽ സംവിധാനം ചെയ്യുന്ന “കൂൺ” എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.. പുതുമുഖങ്ങളായ ലിമൽ,സിതാര വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് “കൂൺ” ചിത്രത്തിലെ ഗാനങ്ങൾ സരിഗമ മ്യൂസിക് പുറത്തിറക്കി. ഗോൾഡൻ ട്രംപറ്റ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അനിൽകുമാർ നമ്പ്യാർ നിർമിക്കുന്ന പ്രശാന്ത് ബി മോളിക്കൻ സംവിധാനം ചെയ്യുന്ന കൂൺ എന്ന മലയാള സിനിമ സെപ്റ്റംബർ 27ന് തിയേറ്ററിൽ എത്തുന്നു.

യാരാജെസ്ലിൻ, മെറിസ, അഞ്ചന, ഗിരിധർ കൃഷ്ണ, അനിൽ നമ്പ്യാർ, സുനിൽ സി പി , ചിത്രാ പ്രശാന്ത് എന്നിവരെ കൂടാതെ അന്തരിച്ച നായിക ലക്ഷ്മികസജീവൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. തിരക്കഥ-അമൽ മോഹൻ,.ചായാഗ്രഹണം- ടോജോ തോമസ്. പ്രൊജക്റ്റ്‌ കോർഡിനേറ്റർ -കെ.ജെ ഫിലിപ്പ്. കാസ്റ്റിംഗ് ഡയറക്ടർ- ജോൺ ടി ജോർജ്. പ്രോജക്ട് ഡിസൈനർ-വിഷ്ണു ശിവ പ്രദീപ്. ടെക്നിക്കൽ കൺസൾറ്റന്റ് -നിധിൻ മോളിക്കൽ. സംഗീതം, പശ്ചാത്തല സംഗീതം- അജിത് മാത്യു, വരികൾ റ്റിറ്റോ പി തങ്കച്ചൻ.

ഗാനങ്ങൾ പാടിയത് ഗൗരി ലക്ഷ്മി, യാസിൻ നിസാർ,നക്ഷത്ര സന്തോഷ്‌, അഫീദ് ഷാ. പ്രമോസോങ് – എസ് ആർ ജെ സൂരജ്. എഡിറ്റർ-സുനിൽ കൃഷ്ണ, ആർട്ട് ഡയറക്ടർ- സണ്ണി അങ്കമാലി. കോറിയോഗ്രഫി-ബിനീഷ് കുമാർ കൊയിലാണ്ടി.പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമ്മൂട്. കോസ്റ്റ്യൂമർ- ദീപു മോൻ സി.എസ്. മേക്കപ്പ്-നിത്യ മേരി. ചീഫ് അസോസിയേറ്റ് ഡയറക്ടർ- റോഷൻ മുഹമ്മദ്, അനന്ദു. സൗണ്ട് ഡിസൈൻ – പ്രശാന്ത് എസ്.പി. സൗണ്ട് റെക്കോർഡിസ്റ്റ് ജോബിൻ ജയൻ. സ്റ്റിൽസ്-പ്രക്ഷോബ് ഈഗിൾ ഐ. കളറിസ്റ്റ് -ബിലാൽ.ടൈറ്റിൽ ഡിസൈനർ-മനു ഡാവിഞ്ചി. പബ്ലിസിറ്റി ഡിസൈൻ- സെബിൻ എബ്രഹാം. പി ആർ ഒ എം കെ ഷെജിൻ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *