Breaking
Thu. Aug 21st, 2025

ബജറ്റ് 1000 കോടി! ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമൊരുക്കാന്‍ രാജമൌലി

ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം പ്രേക്ഷകരും പറയുന്ന ഉത്തരം എസ് എസ് രാജമൌലി എന്നായിരിക്കും. അത് ശരിയാണ് താനും. ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തെലുങ്ക് സിനിമയുടേത് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയുടെ തന്നെ ഭാവി മാറ്റിമറിച്ച സംവിധായകനാണ് അദ്ദേഹം. ബാഹുബലി ഫ്രാഞ്ചൈസിക്ക് ശേഷം സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ പാശ്ചാത്യ ലോകത്ത് പോലും തരംഗമായി. അടുത്തതായി അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കാന്‍വാസിനും വലിപ്പത്തില്‍ കുറവൊന്നുമില്ല.മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ആണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഈ പ്രോജക്റ്റ് സംബന്ധിച്ച മറ്റ് ചില വിവരങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. തീര്‍ത്തും ഒരു ആഗോള ചിത്രമായാണ് രാജമൗലി ഈ ചിത്രത്തെ വിഭാവനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. മഹേഷ് ബാബുവിന്‍റെ കഴിഞ്ഞ ചിത്രമായ പി എസ് വിനോദ് ആയിരിക്കും ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ എന്നാണ് അറിയുന്നത്.ബാഹുബലിക്കും ആര്‍ആര്‍ആറിനുമൊക്കെ കഥയൊരുക്കിയ വിജയേന്ദ്ര പ്രസാദ് തന്നെയാവും മകന്‍ രാജമൗലിയുടെ പുതിയ സ്വപ്ന ചിത്രത്തിനും കഥ എഴുതുക. ചിത്രത്തിന്‍റെ വലിപ്പത്തെ സംബന്ധിച്ചുള്ള സൂചനയും പുതിയ റിപ്പോര്‍ട്ടുകളിലുണ്ട്. 1000 കോടി എന്ന, ഇന്ത്യന്‍ സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ബജറ്റിലാവും ഈ ചിത്രം ഒരുങ്ങുകയെന്നാണ് വിവരം. മലയാളികളെ സംബന്ധിച്ചും ഈ പ്രോജക്റ്റില്‍‌ താല്‍പര്യക്കൂടുതല്‍ ജനിപ്പിക്കുന്ന ഒരു ഘടകമുണ്ട്. പൃഥ്വിരാജ് ആവും ഈ ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിന് സ്ഥിരീകരണം ആയിട്ടില്ലഅതേസമയം ചിത്രത്തിനായി ശരീരം ഒരുക്കിയെടുക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് മഹേഷ് ബാബു. ശരീരഭാരവും മസിലും കൂട്ടിയെടുക്കാനാണ് രാജമൗലിയില്‍‌ നിന്നും താരത്തിന് ലഭിച്ചിട്ടുള്ള നിര്‍ദേശം. ഹനുമാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന നായക കഥാപാത്രത്തെയാവും മഹേഷ് ബാബു അവതരിപ്പിക്കുകയെന്നാണ് വിവരം.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *