Breaking
Fri. Jan 16th, 2026

തെലുങ്കില്‍ ‘ദീപാവലി വിന്നര്‍’ ദുല്‍ഖര്‍ തന്നെ; പക്ഷേ കരിയര്‍ ബെസ്റ്റ് ഓപണിംഗുമായി ഒരു യുവതാരം

തെലുങ്ക് സിനിമയില്‍ നിന്നുള്ള ദീപാവലി റിലീസുകളായി ഇത്തവണ രണ്ട് ചിത്രങ്ങളാണ് എത്തിയത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കറും കിരണ്‍ അബ്ബാവാരത്തെ നായകനാക്കി സുജിത്ത്- സന്ദീപ് സംവിധാനം ചെയ്ത ക എന്ന ചിത്രവും. രണ്ട് ചിത്രങ്ങളും ഒരേ ദിവസമാണ് പുറത്തെത്തിയത്. ഒക്ടോബര്‍ 31 ന്. തെലുങ്ക് ബോക്സ് ഓഫീസിലെ ദീപാവലി വിന്നര്‍ ദുല്‍ഖറിന്‍റെ ലക്കി ഭാസ്കര്‍ തന്നെയാണ്.

Read: ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ടോപ്പ് 10 ല്‍ ഒരേയൊരു മലയാള ചിത്രം

എന്നാല്‍ കിരണ്‍ അബ്ബാവാരത്തെ സംബന്ധിച്ച് കയിലൂടെ ഒരു മികച്ച നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കളക്ഷനില്‍ ലക്കി ഭാസ്കറിനോളം എത്തിയില്ലെങ്കിലും തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് നേടിയിരിക്കുകയാണ് കിരണ്‍.ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി വലിയ കാന്‍വാസില്‍ എത്തിയ ചിത്രമാണ് ലക്കി ഭാസ്‍കറെങ്കില്‍ ക താരതമ്യേന ചെറിയ ചിത്രമാണ്. നിര്‍മ്മാതാക്കളായ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് പുറത്തുവിട്ട കണക്കനുസരിച്ച് ലക്കി ഭാസ്കര്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം നേടിയത് 12.7 കോടി ആയിരുന്നു. ശ്രീചക്രാസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് കയുടെ നിര്‍മ്മാതാക്കള്‍. ഇവര്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രം ആദ്യ ദിനം നേടിയത് 6.18 കോടിയാണ്. അതായത് ലക്കി ഭാസ്കറിന്‍റെ നേര്‍ പകുതി. എന്നാല്‍ കിരണ്‍ അബ്ബാവാരത്തെ സംബന്ധിച്ച് കരിയറിലെ ബിഗസ്റ്റ് ഓപണിംഗ് സംഖ്യയാണ് അത്. അതിനാല്‍ത്തന്നെ മുന്നോട്ടുള്ള യാത്രയില്‍ ഏറെ പ്രചോദിപ്പിക്കുന്ന ഒന്നും. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന കയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകരാണ്. നയന്‍ സരിക, തന്‍വി റാം, അച്യുത് കുമാര്‍, റെഡിന്‍ കിംഗ്‍സ്‍ലി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *