മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാസ്വാദകർ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് പുഷ്പ 2. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയം തന്നെയാണ് അതിന് കാരണം. ഇനി 30 ദിവസങ്ങൾ മാത്രമാണ് പുഷ്പ 2 റിലീസ് ചെയ്യാൻ ബാക്കിയുള്ളത്. ഡിസംബർ 5ന് ചിത്രം തിയറ്ററുകളിൽ എത്തും. അല്ലു അർജുൻ ആരാധകർ ഇതിനോടകം തന്നെ ആഘോഷങ്ങൾക്ക് തിരികൊളുത്തി കഴിഞ്ഞു. ഈ അവസരത്തിൽ പ്രതീക്ഷകൾക്ക് ആക്കംകൂട്ടി പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. അല്ലു അര്‍ജുൻ അവതരിപ്പിക്കുന്ന പുഷ്പരാജും ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഭൻവർസിംഗും മുഖത്തോടുമുഖം നോക്കി നിൽക്കുന്ന തരത്തിലാണ് പോസ്റ്റർ.

READ: തിയറ്ററിലെത്തിയിട്ട് നാലര വര്‍ഷം; മലയാളം ത്രില്ലര്‍ ഒടിടിയില്‍ കാണാം

ഒപ്പം പുഷ്പരാജിനെ ചൊടിപ്പിക്കുന്ന ചിരിയുമായാണ് ഭവൻസിംഗ് ഉള്ളത്. പോസ്റ്റർ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു. സിനിമയുടെ ട്രെയിലർ ഉടൻ പുറത്തിറങ്ങുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിട്ടിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സിനാണ് കേരളത്തിലെ വിതരണാവകാശം. റിലീസിന് ഒരു മാസം മുൻപ് തന്നെ കേരളത്തിലെ ഫാൻസ് ഷോ ടിക്കറ്റുകൾ എല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ 24 മണിക്കൂറും പുഷ്പയുടെ പ്രദർശനമുണ്ടാകുമെന്ന് നേരത്തെ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിരുന്നു. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ബോക്സ് ഓഫീസ് വൻ വിജയമായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് അല്ലു അർജുനും സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു.

READ: തെലുങ്ക് സിനിമകള്‍ക്ക് പ്രതിഫലം വര്‍ദ്ധിപ്പിച്ച് നടൻ ദുല്‍ഖര്‍

രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 400 മുതൽ 500 കോടിവരെയാണ് പുഷ്പ 2ന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *