Breaking
Mon. Oct 13th, 2025

കളക്ഷനില്‍ ചരിത്ര നേട്ടത്തിലേക്ക് ശിവകാര്‍ത്തികേയന്റെ അമരൻ, ഇത് ഞെട്ടിക്കുന്ന തുക

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വന്ന ചിത്രമാണ് അമരൻ. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 150 കോടിയലിധകം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമുള്ള കളക്ഷന്റെ കണക്കുകളും ചിത്രത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം 100 കോടിയിലേക്ക് കളക്ഷൻ എത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഇന്ത്യയില്‍ അമരൻ 94 കോടിയലധികം കളക്ഷൻ നേടിയിട്ടുണ്ട്. വെറും ആറ് കോടി നേടിയാല്‍ ചിത്രം ആ നിര്‍ണായകമായ നേട്ടത്തില്‍ എത്തും.

READ: ‘എസെക്കിയേല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി…

മേജര്‍ മുകുന്ദ് വരദരാജായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലായിരുന്നു തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറഞ്ഞിരുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു.

READ: ബജറ്റ് 400 കോടി ! അല്ലു-ഫഹദ് പോരാട്ടത്തിന് ഇനി 30 നാൾ

യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറഞ്ഞിരുന്നു ശിവകാര്‍ത്തികേയൻ.നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛൻ പൊലീസ് ഓഫീസറാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *