മഞ്ജു വാരിയർ നായികയായി എത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. അജിത്തിന്റെ നായികയായിട്ടാണ് താരമെത്തുന്നത്. ഇന്നലെയാണ് തുനിവ് പ്രദർശനത്തിനെത്തിയത്. തുനിവിന്റെ ആദ്യ ഷോ കാണാൻ കൊച്ചിയിൽ എത്തിയതായിരുന്നു മഞ്ജു. തുനിവിൽ കൺമണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാരിയർ അവതരിപ്പിച്ചത്.എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് തുനിവ്‌.

താൻ ഒരു ആക്ഷൻ സിനിമയുടെ ഭാഗമാകുന്നത് ഇതാദ്യമാണെന്നും ആ സിനിമയ്ക്ക് നല്ല റിസൽട്ട് കിട്ടിയതിൽ സന്തോഷമുണ്ടെന്നും മഞ്ജു വ്യക്തമാക്കി. ഒത്തിരി കഷ്ടപ്പെട്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാകുന്നു എന്നറിയുന്നതിൽ വലിയ സന്തോഷം കേരളത്തിലെ പ്രേക്ഷകരുടെ പ്രതികരണമെന്തെന്ന് സംവിധായകൻ അടക്കമുള്ളവർ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഞാൻ അവരോട് പറഞ്ഞത് എന്നും താരം പറഞ്ഞു.

തുനിവ് കണ്ട ശേഷം അജിത്തിനെ വിളിച്ചെന്നും ആദ്യമായി സിനിമ ഫുൾ ലെങ്തിൽ ഇപ്പോഴാണ് കാണുന്നതെന്നും താരം പറഞ്ഞു. തുനിവ് തമിഴ്‌നാട്ടിലെ ആരാധകർക്കൊപ്പം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും തിരക്ക് കാരണം പോകാൻ കഴിഞ്ഞില്ല. വിജയ് ചിത്രം വാരിസും തീർച്ചയായും കാണുമെന്നും മഞ്ജു വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

By Shalini

4 thoughts on “തുനിവ് കാണാൻ ‘കൺമണി’ തിയറ്ററിലെത്തി;”

Leave a Reply

Your email address will not be published. Required fields are marked *