Breaking
Sat. Aug 2nd, 2025

” വാഴ ll ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് “.

‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുക്കിയ ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് ” എന്ന ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് രണ്ടാം ഒരുങ്ങുന്നു.എറണാക്കുളം ഗോകുലം പാർക്ക് വെച്ച് നടന്ന “വാഴ”യുടെ വിജയാഘോഷ വേദിയിൽ വെച്ചാണ് “വാഴ ll – ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് “എന്ന രണ്ടാം ഭാഗം ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.വിപിൻ ദാസിന്റെ തിരക്കഥയിൽ സാവിൻ സ സംവിധാനം ചെയ്‌യുന്ന ഈ ചിത്രത്തിൽ “വാഴ”യിൽ അഭിനയിച്ച ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻ സിറാജ് , അജിൻ ജോയി, വിനായക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

READ: ‘പുഷ്പരാജ്’ തിയറ്ററുകൾ ഒറ്റക്ക് ഭരിക്കും; ക്ലാഷിന് തയ്യാറാകാതെ വിക്കി കൗശൽ ചിത്രം, റിലീസ് മാറ്റി

WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ്,ഐക്കോൺ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ,ഐക്കോൺ സിനിമാസ് എന്നിവർ ചേർന്നാണ്ഈ ചിത്രവും നിർമ്മിക്കുന്നത്നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലും മലയാളത്തിലെ മറ്റു താരങ്ങളും അഭിനയിക്കുന്നു.2025 ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച് ഓണത്തിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ലൈലാസുരൻ നിർവ്വഹിക്കുന്നു.പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,പി ആർ ഒ-എ എസ് ദിനേശ്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *