ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ഷാരൂഖ്. പരാജയങ്ങളെ എങ്ങനെയാണ് നേരിടുന്നത് എന്ന് താരം അടുത്തിടെ വെളിപ്പെടുത്തിയതാണ് പുതുതായി ചര്‍ച്ചയാകുന്നത്. പരാജയങ്ങളില്‍ വിഷമിക്കേണ്ട ഒരു കാര്യവുമില്ല. വിലയിരുത്തല്‍ നടത്തുകയാണ് വേണ്ടത് എന്നും പറയുന്നു ഷാരൂഖ്.ദുബായ്‍യില്‍ ഗ്ലോബല്‍ ഫ്രെയ്റ്റ് സമ്മിറ്റില്‍ താരം സംസാരിക്കവേയൊണ് പരാജയങ്ങള്‍ നേരിടുന്നത് എങ്ങനെയെന്നതിനെ കുറിച്ചും വെളിപ്പെടുത്തിയത്. സ്വന്തം പ്രകടനത്തെ വിമര്‍ശനാത്മകമായി സമീപിക്കാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടൻ ഷാരൂഖ്. ആ വികാരം ഞാൻ വെറുക്കുന്നു. അപ്പോള്‍ ഞാൻ ബാത്ത്‍റൂമിലിരുന്നു കരയും. ആരെയും അത് ഞാൻ കാണിക്കാറില്ല. ഒരിക്കലും ലോകം നിങ്ങളുടെ എതിരല്ല. ആരെങ്കിലും ഗൂഢാലോചന നടത്തിയതുകൊണ്ടല്ല നിങ്ങളുടെ ചിത്രം മോശമാകുന്നത്. വേണ്ടത് നിങ്ങളുടെ തെറ്റുകള്‍ തിരുത്തുകയാണെന്നും പറയുന്നു ഷാരൂഖ്. അങ്ങനെയാണ് പരാജയം മറികടന്ന് മുന്നോട്ടുപോകേണ്ടതെന്നും പറയുന്നു ഷാരൂഖ്.

Read:abrapaali thambnail_20240305_091701_0000

ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

നടൻ ഷാരൂഖടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകും എന്ന് സിനിമാ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യതയുണ്ടാകുകയായിരുന്നു കളക്ഷനില്‍ ഡങ്കിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *