പുതുമുഖങ്ങളായ സോണി ജോൺ, ആതിര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ എസ് ജെ പി ആർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രഘുചന്ദ്രൻ ജെ മേനോൻ നിർമ്മിച്ച് ജോവിൻ എബ്രഹാമിന്റെ കഥയ്ക്ക് എൻ.വി. മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വവ്വാലും പേരയ്ക്കയും നവംബർ 29 ന് മൂവിമാർക്ക് റിലീസിനെത്തിക്കുന്നു.

കോമഡി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന വ്യത്യസ്തമായ പ്രണയകഥയുമായിട്ടാണ് വവ്വാലും പേരയ്ക്കയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ജോവിൻ എബ്രഹാം, ജാഫർ ഇടുക്കി, സുനിൽ സുഗത , നാരായണൻകുട്ടി, ഹരീഷ് പേങ്ങൻ, സീമാ ജി. നായർ, അഞ്ജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

READ: ബോളിവുഡ് നടൻ ഷാരൂഖിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

കൂടാതെ ലിമൽ ജി പടത്ത്, രജീഷ്,ബിനീഷ്, റിജോയ് പുളിയനം,സ്റ്റാലിൻ, സുൽഫിക്ക് ഷാ,അശ്വിൻ,ഗോപിക, ഗ്ലാഡിസ് സറിൻ, മെറിൻ ചെറിയാൻ, ഷിയോണ ജോർജ് എന്നിവരും അഭിനയിക്കുന്നു. കൊ -പ്രൊഡ്യൂസർ ശില്പ ആർ മേനോൻ. സ്റ്റോറി ജോവിൻ എബ്രഹാം. ഡിയോ പി മെൽബിൻ കുരിശിങ്കൽ. എഡിറ്റിംഗ് ഷിജു ജോയ്. മ്യൂസിക് ജുബൈർ മുഹമ്മദ് &.എൻ മഗീജ് മ്യൂസിക് ബാൻഡ്. പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്. ലിറിക്സ് രാജേഷ് വി,സാൽവിൻ വർഗീസ്.

പ്രോജക്ട് ഡിസൈനർ അനുക്കുട്ടൻ. പ്രൊഡക്ഷൻ മാനേജർ റിജോയ് പുളിയനം. ഫൈനാൻസ് മാനേജേഴ്സ് ബിനീഷ് ടി ജെ,ജിത്തു വടകര. ആർട്ട് കിഷോർ കുമാർ. കോസ്റ്റ്യൂംസ് സോബിൻ ജോസഫ്. മേക്കപ്പ് ബിപിൻ കുടലൂർ. സനീഫ് എടവ, മിട്ട. അസോസിയറ്റ് ഡയറക്ടർ ജയൻ കാര്യാട്ട്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് പ്രിൻസ് പി,ജോയ്,സ്റ്റാലിൻ ജോസ് വർഗീസ്. കൊറിയോഗ്രാഫി സ്പ്രിംഗ് ടെന്നീസാമ്പസ്. സംഘട്ടനം ജെറോഷ് പിജി. സ്റ്റിൽസ് മനോജ് മേലൂർ. ഡിസൈൻ ഓൾ മീഡിയ കൊച്ചിൻ, ജിസ്സെൻ പോൾ. പി ആർ ഒ എം കെ ഷെജിൻ ആലപ്പുഴ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *