Breaking
Tue. Oct 14th, 2025

അഭ്യൂഹങ്ങള്‍ നീങ്ങി, ബ്രഹ്‍മാണ്ഡ ചിത്രവുമായി മോഹൻലാലെത്തും, ചിത്രീകരണം പൂര്‍ത്തിയാക്കിയതിന്റെ ആവേശം…

മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂർത്തിയായത്.

കേക്ക് മുറിച്ചയായിരുന്നു ഇത് ആഘോഷിച്ചത്. വൃഷഭ ടീമിന്റെ മാസങ്ങളുടെ കഠിനാധ്വാനം, അർപ്പണബോധം എന്നിവ ആഘോഷിച്ച ചടങ്ങ് ഒരേ സമയം ആവേശം നിറഞ്ഞതും വൈകാരികവുമായിരുന്നു.നന്ദകിഷോർ ആണ് രചനയും സംവിധാനവു. കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്.

Read: ഉണ്ണി മുകുന്ദന്റെ “ഗെറ്റ് സെറ്റ് ബേബി ” ഫെബ്രുവരി 21-ന്….

വലിപ്പം, ആകർഷകമായ കഥപറച്ചിൽ, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം, ആക്ഷൻ, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്‍മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. സിനിമ ഉപേക്ഷിച്ചുവെന്ന അഭ്യുഹങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *