Breaking
Thu. Aug 14th, 2025

യേശുദാസ് ആശുപത്രിയില്‍? പ്രതികരിച്ച് വിജയ് യേശുദാസ്

ഗാനഗന്ധര്‍വന്‍ യേശുദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന അഭ്യൂഹങ്ങള്‍ തള്ളി മകനും പിന്നണി ഗായകനുമായ വിജയ് യേശുദാസ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് യേശുദാസ് ആശുപത്രിയിലാണെന്ന വാര്‍ത്തകളാണ് പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് വിജയ് വിശദീകരണവുമായി എത്തിയത്.”ആശുപത്രി വാസത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ സത്യമില്ല. അപ്പ ആരോഗ്യവാനാണ്. നിലവില്‍ അമേരിക്കയിലാണ്. ആശങ്കപ്പെടേണ്ടതില്ല” എന്ന് വിജയ് യേശുദാസ് വ്യക്തമാക്കി. ആശുപത്രി വൃത്തങ്ങളും വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യേശുദാസ് അമേരിക്കയില്‍ മകനൊപ്പമാണ് താമസിക്കുന്നത്.പിന്നണി ഗാനരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് അദ്ദേഹം.

2022ല്‍ ഒരു തമിഴ് സിനിമയിലാണ് അവാസനമായി പാടിയത്. തുടര്‍ന്ന് സ്റ്റേജ് ഷോകള്‍ ചെയ്തുവെങ്കിലും ഇപ്പോള്‍ യുഎസില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. അതേസമയം നേരത്തേയും യേശുദാസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.കഴിഞ്ഞ ജനുവരി 10ന് ആണ് യേശുദാസ് തന്റെ 85-ാം ജന്മദിനം ആഘോഷിച്ചത്. ഗാനഗന്ധര്‍വന്‍ എന്നറിയപ്പെടുന്ന യേശുദാസ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, തെലുങ്ക്, അറബിക്, റഷ്യന്‍ തുടങ്ങി നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *