Breaking
Thu. Jul 31st, 2025

“തെളിവ് സഹിതം” ജൂൺ 6 നു തിയേറ്ററിൽ എത്തുന്നു…

ജോളി വുഡ് മൂവീസിന്റെ ബാനറിൽ,ജോളി ലോനപ്പൻ നിർമ്മിച്ച്,നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്ത ‘ തെളിവ് സഹിതം’ എന്ന ചിത്രം ജൂൺ 6 നു തിയേറ്ററിൽ എത്തുന്നു.

ചിത്രത്തിന്റെ ട്രൈലർ പ്രശസ്ത സിനിമ താരം *അനു സിതാര* യുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറങ്ങി.ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി ലോനപ്പൻ നിർമ്മിക്കുന്ന ചിത്രമായ *തെളിവ് സഹിതം*തികച്ചും ഒരു ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രത്തിൽ നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം പുതുമുഖ നടിമാരായഗ്രീഷ്മ ജോയ്,നിദ,മാളവിക അനിൽ കുമാർ.

READ: Canine Star ‘കുവി’ എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന “നജസ്സ്” എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റീലിസായി…..

പുതുമുഖ നടൻമാരായഷൌക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്‌, കൃഷ്ണദാസ് പൂന്താനം എന്നിവരും അഭിനയിക്കുന്നു. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എൽദോ ഐസക് ആണ്. മ്യൂസിക് സായി ബാലൻ. എഡിറ്റിംഗ് അശ്വിൻ രാജ്. സുനിൽ എസ് പൂരത്തിന്റതാണ് വരികൾ.അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ, തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിചിരിക്കുന്നത്.ഗിജേഷ് കൊണ്ടോട്ടി ആണ് പ്രൊഡക്ഷൻ കൺട്രോളർ.ജൂൺ 6 ന് സൻഹ സ്റ്റുഡിയോ സിനിമ തിയേറ്ററുകളിൽ എത്തിക്കുന്നു.പി ആർ ഒ എം കെ ഷെജിൻ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *