Breaking
Tue. Mar 3rd, 2026

കൊടുമ്പ് എന്ന ഗ്രാമത്തിൽ നടക്കുന്ന ‘പാട്ടായ കഥ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ചിത്രത്തിന്റെ രചനയും സംവിധാനവും എ ജി എസ് നിർവഹിക്കുന്നു. മൂൺലൈറ്റ് ക്രിയേഷൻസ് &അമേസിങ് സിനിമാസ് എന്നീ ബാനറിൽ ബൈജു പി ജോൺ ആണ് ചിത്ര നിർമ്മിക്കുന്നത്. പ്രശസ്ത താരമായ അനുസിത്താര, സംവിധായകരായ പത്മകുമാർ,മാർത്താണ്ഡൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേന ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി. അജാതനായ ഒരു അന്യസംസ്ഥാനക്കാരൻ. സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുകയും, അവിടെയുള്ള കുടുംബ ങ്ങളിൽ ആഴത്തിൽ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു.

ഇതാണ് ചിത്രത്തിന്റെ കഥാതന്തു.കൗതുകവും ആസ്വാദനവും ചിന്തയും ഉണർത്തുന്ന ചിത്രമാണ് *പാട്ടായ കഥ.* വടിവേൽ ചിത്തരംഗൻ, മനു കുമ്പാരി, ക്രിസ്റ്റിബെന്നറ്റ്, അനുഗ്രഹ സജിത്ത് എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. കൂടാതെ പാലക്കാട് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെർസ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഓ പി മിഥുൻ ബാലകൃഷ്ണൻ, വിജേഷ് വാസുദേവ് എന്നിവർ നിർവഹിക്കുന്നു.എഡിറ്റിംഗ് സ്റ്റീഫൻ ഗ്രാൻഡ്. ഗാന രചന എ ജി എസ്,അരവിന്ദരാജ് പി ആർ, വടിവേൽ ചിത്ത രംഗൻ എന്നിവർ നിർവഹിക്കുന്നു.സംഗീതം, ആലാപനം അരവിന്ദ് രാജ് പി ആർ. കൂടാതെ ശ്രുതി ശിവദാസ് മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നു.ശബ്ദ മിശ്രണം ആശിഷ് ഇല്ലിക്കൽ. പ്രൊഡക്ഷൻ ഡിസൈനർ ഉദയഭാനു തേവലക്കര. ഷൂഹൂദ് വി. ചമയം ജയമോഹൻ. കലാസംവിധാനം താഹ കണ്ണൂർ, കൊടുമ്പ് കെ കെ ടി. പ്രൊഡക്ഷൻ മാനേജർ ജോബി ആന്റണി,നെൽസൺ. സ്റ്റുഡിയോ സൗത്ത്.സ്റ്റിൽസ് ജിഷ്ണു നടവത്ത്. ഡിസൈനർ സുജിബാൽ.മൂവി മാർക്ക് ചിത്രം വിതരണം ചെയ്യുന്നു.പി ആർ ഒ എം കെ ഷെജിൻ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *