പ്രീവ്യൂ ഷോയിൽ കുടുംബിനികളെ ആകർഷിച്ച ‘പാട്ടായ കഥ’ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു. ചിത്രം ജൂലൈ യിൽ തീയറ്ററിൽ എത്തുന്നു.

ചിത്രത്തിന്റെ രചനയും സംവിധാനവും എ ജി എസ് നിർവഹിക്കുന്നു. മൂൺലൈറ്റ് ക്രിയേഷൻസ് &അമേസിങ് സിനിമാസ് എന്നീ ബാനറിൽ ബൈജു പി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രീവ്യൂ കണ്ട പ്രേക്ഷകർ ചിത്രത്തിന്റെ കഥ പശ്ചാത്തലത്തെ വിലയിരുത്തിക്കൊണ്ട് മികവുറ്റ പ്രതികരണമാണ് നൽകിയത്. മനോഹരമായ ഗാനം മ്യൂസിക് സോ ണിലൂടെ പുറത്തിറങ്ങി.

Read: കുടുംബ പശ്ചാത്തലത്തിലുള്ള ‘ജെറിയുടെ ആൺമക്കൾ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു….

അജ്ഞാതനായ ഒരു അന്യസംസ്ഥാനക്കാരൻ. സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുകയും, ലോകമെമ്പാടുമുള്ള കുടുംബ ബന്ധങ്ങളിൽ ആഴത്തിൽ പതിയുകയും ചെയ്യുന്നു. ഇതാണ് ചിത്രത്തിന്റെ കഥാതന്തു.കൗതുകവും ആസ്വാദനവും ചിന്തയും ഉണർത്തുന്ന ചിത്രമാണ് *പാട്ടായ കഥ.*

വടിവേൽ ചിത്തരംഗൻ, മനു കുമ്പാരി, ക്രിസ്റ്റിബെന്നറ്റ്, അനുഗ്രഹ സജിത്ത് എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. കൂടാതെ പാലക്കാട് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെർസ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഓ പി മിഥുൻ ബാലകൃഷ്ണൻ, വിജേഷ് വാസുദേവ് എന്നിവർ നിർവഹിക്കുന്നു.എഡിറ്റിംഗ് സ്റ്റീഫൻ ഗ്രാൻഡ്. ഗാന രചന എ ജി എസ്,അരവിന്ദരാജ് പി ആർ, വടിവേൽ ചിത്ത രംഗൻ എന്നിവർ നിർവഹിക്കുന്നു.സംഗീതം, ആലാപനം അരവിന്ദ് രാജ് പി ആർ, ശ്രുതി ശിവദാസ് എന്നിവർ ഗാനം ആലപിച്ചിരിക്കുന്നു.ശബ്ദ മിശ്രണം ആശിഷ് ഇല്ലിക്കൽ. പ്രൊഡക്ഷൻ ഡിസൈനർ ഉദയഭാനു തേവലക്കര. ഷൂഹൂദ് വി. ചമയം ജയമോഹൻ. കലാസംവിധാനം താഹ കണ്ണൂർ, കൊടുമ്പ് കെ കെ ടി. പ്രൊഡക്ഷൻ മാനേജർ ജോബി ആന്റണി,നെൽസൺ. സ്റ്റുഡിയോ സൗത്ത്സ്റ്റുഡിയോ. ഡി ഐ ജോജി പാറക്കൽ. ഡി ഐ എഡിറ്റർ ഹിഷാം യുസഫ്.സ്റ്റിൽസ് ജിഷ്ണു നടുവത്ത്. ഡിസൈനർ സുജിബാൽ.മൂവി മാർക്ക് ചിത്രം വിതരണം ചെയ്യുന്നു.പി ആർ ഒ എം കെ ഷെജിൻ

Spread the love

Leave a Reply

Your email address will not be published. Required fields are marked *