നാഷണൽ അവാർഡ് വിന്നർ ഡയറക്ടർ ഇന്ദ്രാസിസ് ആചാര്യ രചനയും, സംവിധാനവും നിർവഹിക്കുന്ന “ഗുഡ് ബൈ മൗണ്ടൻ” എന്ന ചിത്രം റിലീസിനായി തയ്യാറെടുക്കുന്നു…

ഡബ്ളുയു എം മൂവീസിന്റെ ബാനറിൽ ശ്രീ. എൻ കെ മുഹമ്മദ് നിർമിച്ച്, ഹിന്ദി, ബംഗാളി, ഭോജ്പുരി എന്നീ ഭാഷകളാണ് ചിത്രം പുറത്തിറങ്ങുന്നത്.

കൽക്കട്ടയിലും കേരളത്തിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ പ്രമേയം പ്രണയമാണ്.നായകൻ തന്റെ റിട്ടയർമെന്റിനു ശേഷം കേരളത്തിൽ ഒരു മലയോര എസ്റ്റേറ്റ് വാങ്ങി,ബംഗ്ലാവും അവിടെ ഉള്ള തോട്ടം തൊഴിലാളികളുമായി അവർക്കിടയിൽ ജീവിച്ചു പോകുന്നു. അവർക്ക് വേണ്ട വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ തന്റെ സഹായങ്ങൾ നൽകി പ്രവർത്തിപ്പിക്കുന്നു.തന്റെ പ്രണയിനി ഇരുപത് വർഷത്തിന് ശേഷം കൽക്കട്ടയിൽ നിന്നും കേരളത്തിൽ തിരിച്ചുവന്ന് തന്റെ ഗെസ്റ്റ് ഹൗസിൽ പാട്ടും, നൃത്തവുമായി കാടും മലയും കയറി ഇറങ്ങി, സന്തോഷത്തിൽ പങ്കുചേരുന്നു. പിന്നീടുള്ള സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

ഋതുപർണ സെൻ ഗുപ്ത, ഇന്ദ്രനിൽ സെൻഗുപ്ത, അനിർബാൻ, അനന്യ തുടങ്ങിയ താര നിരകൾക്കൊപ്പം യുവ താരങ്ങളും അഭിനയിക്കുന്നു. നിർമാണ നിയന്ത്രണം റിയാസ് വയനാട്, ക്യാമറ ശാന്ദ്രു, മ്യൂസിക് രൻജോയ് ഭട്ടാചാര്യ,എഡിറ്റർ ലുപ്തക്ക്‌ ചാറ്റർജീ.ചിത്രം ജൂലായി 25ന് തിയേറ്ററിൽ റിലീസ് ആകുന്നു.

ചിത്രത്തിന്റെ ട്രൈലർ കൽക്കട്ടയിൽ വെച്ച് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് റിലീസ് ചെയ്തു. ശ്രീ. എൻ കെ മുഹമ്മദ്‌ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഗുഡ് ബൈ മൗണ്ടൻ.ഡബ്ലിയു എം മൂവിസിന്റെ പ്രൊഡക്ഷൻ no:3 മൾട്ടി സ്റ്റാർസ് പാൻ ഇന്ത്യൻ ചിത്രവും 2025ൽ റിലീസിനായി അണിയറയിൽ ഒരുങ്ങുകയാണ്.ഓഫീസ് നിർവഹണം രാജു, സുന്ദരൻ, രാധ.ഓഡിയോ റൈറ്റ്‌സ് എസ് വി എഫ് മ്യൂസിക്ചാനലിന് നൽകിയിരിക്കുന്നു.പി ആർ ഒ എം കെ ഷെജിൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *