Breaking
Thu. Aug 21st, 2025

ധ്യാനിനൊപ്പം അപർണ ദാസും; ‘ജോയ് ഫുൾ എൻജോയ്’ ചിത്രീകരണം തുടങ്ങി

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജോയ് ഫുൾ എൻജോയ്. ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് തുടങ്ങി. അഖിൽ കാവുങ്കൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻ നവാസ്, വിജയകൃഷ്ണൻ, മീര നായർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഏക്താ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ പ്രേം, സുശീൽ വാഴപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നിരവധി സിനിമകളാണ് ധ്യാന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത്. ബേബിയെം മോളേൽ ഒരുക്കുന്ന അതിര്, റെജി പ്രഭാകർ ഒരുക്കുന്ന സുഖമായിരിക്കട്ടെ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളാണ് ധ്യാനിന്റേതായി ഇനി പുറത്തുവരാനുള്ളത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. റോജോ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. വീകം ആണ് ധ്യാനിന്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. വസ്ത്രാലങ്കാരം- സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ, മേക്കപ്പ്- രാജീവ് അങ്കമാലി, സഹ നിർമ്മാണം- നൗഫൽ പുനത്തിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശരത് കെ എസ്, അനൂപ് ഇ, എഡിറ്റർ-രാകേഷ് അശോക, സംഗീതം- ഗിരീശൻ എ സി, കല- മുരളി ബേപ്പൂർ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ- മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടർ-അനുഷ് മോഹൻ, സുമേഷ് കെ സുരേശൻ, അസിസ്റ്റന്റ് ഡയറക്ടർ-നിതിൻ വിജയൻ, ഗോകുൽ രാജ്, പ്രൊഡക്ഷൻ മാനേജർ- ഗോഗിൽ ഗോപിനാഥ്, പിആർഒ- എ എസ് ദിനേശ്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *