Breaking
Fri. Jan 16th, 2026

നടൻ ദിലീപിന്റെ 148-ാം സിനിമയുടെ ലോഞ്ച് ഇവന്റും സ്വിച്ചോൺ ഫങ്ഷനും കൊച്ചിയിൽ നടന്നു.

നടൻ ദിലീപിന്റെ 148-ാം സിനിമയുടെ ലോഞ്ച് ഇവന്റും സ്വിച്ചോൺ ഫങ്ഷനും കൊച്ചിയിൽ നടന്നു. സൂപ്പർ ഗുഡ് ഫിലിംസിൻറെ ബാനറിൽ ആർ.ബി. ചൗധരിയും, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. സംവിധായകൻ ജോഷി തിരി തെളിയിച്ച ചടങ്ങിൽ മലയാള സിനിമ രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു. ചിത്രത്തിന്റെ നിർമാതാവ് ആർ.ബി. ചൗധരിയുടെ മകനും തമിഴ് സിനിമാരംഗത്തെ യുവതാരവുമായ ജീവ സിച്ച് ഓൺ നിർവ്വഹിച്ചു.നിർമ്മാതാവ് റാഫി മതിരയാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്.

ചിത്രത്തിലെ നായകൻ ദിലീപ്, നായികമാരായ നീത പിളള, പണിത സുഭാഷ് എന്നിവർക്ക് പുറമേ, ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ പ്രധാന താരങ്ങളുടെയും, സാങ്കേതിക പ്രവർത്തകരുടെയും പേരുകളും ചടങ്ങിൽ പുറത്തുവിട്ടു. പാപ്പനിലൂടെ മലയാളികളുടെ ഇഷ്ടം എറ്റുവാങ്ങിയ നീത പിളളയാണ് ദിലീപിന്റെ നായികയായി എത്തുന്നത്. കന്നഡ-തെലുങ്ക് ഇൻഡസ്ട്രിയിലെ താരറാണിയായ പ്രണിത സുഭാഷ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.സൂര്യ, കാർത്തി,മഹേഷ് ബാബു, പവൻ കല്ല്യാൺ,ഉപേന്ദ്ര എന്നീ താരങ്ങളുടെ നായികയായി തിളങ്ങിയിട്ടുളള പണിത സുഭാഷ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, മനോജ് കെ ജയൻ, സിദ്ദിഖ്, ജോൺ വിജയ്,സമ്പത്ത് റാം,കോട്ടയം രമേശ്, മേജർ രവി എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം വില്യം ഫ്രാൻസിസ്, ഗാനരചന ബി ടി അനിൽകുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജെ. നായർ, ഗണേഷ് മാരാർ, ശ്രീജേഷ് നായർ. ആർട്ട് ഡയറക്ടർ മനുജഗത്, മേക്കപ്പ് റോഷൻ, കോം അരുൺ മനോഹർ.
സ്റ്റണ്ട്സ് രാജശേഖർ സുപ്രീം സുന്ദർ മാഫിയ ശശി, പ്രോജക്ട് ഡിസൈനർ സജിത് കൃഷ്ണ,പ്രൊഡക്ഷൻ കൺട്രോളർ മോഹൻ ‘അമൃത’, പ്രോജക്ട് ഹെഡ് സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, വിഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽ ഫോട്ടോഗ്രാഫർ ഷാലു പേയാട്, ഡിസൈൻ ആഡ്സോഫാഡ്സ്, വിതരണം ഡ്രീം ബിഗ് ഫിലിംസ്, പിആർഓ മഞ്ജു ഗോപിനാഥ്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *