ഫ്ലാറ്റ് നമ്പര്‍ 4 ബി നല്ലൊരു കുടുംബ ചിത്രമായിരുന്നു. റിയാസ് എഴുതി കൃഷ്ണജിത്ത് എസ് വിജയന്‍ സംവിധാനം ചെയ്ത ഈ ചിത്രം തീയറ്ററില്‍ വന്ന് കഴിഞ്ഞ യൂട്യൂബില്‍ വലിയ ഹിറ്റായിരുന്നു. ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണജിത്ത് എസ് വിജയനും പ്രധാന വേഷം ചെയ്ത റിയാസ് എം.റ്റിക്ക് ഏറ്റവും മികച്ച നടനുള്ള അടൂര്‍ ഭാസി അവര്‍ഡും ലഭിച്ചിരുന്നു. ഒരുപാട് സ്കൂളുകളില്‍ നിന്നും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഈ സിനിമ കാണണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു അന്ന്.

റിയാസിന്‍റെ ഫെയ്സ് ബുക്കി പോസ്റ്റില്‍ നിന്നും.
ആ ദിനം നാളെയാണ്. താന്‍ അഭിനയിച്ച സിനിമ വലിയ സ്ക്രീനില്‍ ആദ്യമായി വന്ന ദിനം. സിനിമയെന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയ സിനിമ ഫ്ലാറ്റ് നമ്പര്‍ 4 ബി. ഞാനും കൃഷ്ണജിത്തും ഒരു ടേബിളിന്‍റെ അപ്പുറവും ഇപ്പുറവും ഇരുന്ന് ഒരു ചെറിയ സിനിമ ചെയ്യാം എന്ന് ആഗ്രഹിച്ച് തുടങ്ങിവച്ച സിനിമ. പിന്നീട് ആ സിനിമ മലയാള സിനിമയിലെ താരങ്ങളെക്കൊണ്ടും ദാസേട്ടനും വേണുച്ചേട്ടനും ചിത്രച്ചേച്ചിയുമൊക്കെ പാടി വലുതായ സിനിമ, യുവ സംഗീത പ്രതിഭ നിഖില്‍ പ്രഭ സംഗീതം ചെയ്ത സിനിമ, രാജീവ് ആലുങ്കല്‍ ഗാനരചന നിര്‍വ്വഹിച്ച സിനിമ. ഇന്ദ്രന്‍സ് ചേട്ടന്‍, കലാശാല ബാബുച്ചേട്ടന്‍, സുനില്‍ സുഗതച്ചേട്ടന്‍, ശ്രീജിത്ത് രവി, ലക്ഷ്മി ശര്‍മ്മ, സീമ ജി നായര്‍, ശ്രീലത നമ്പൂതിരി, മോളി കണ്ണമാലി തുടങ്ങിയ ഒട്ടേറ താരങ്ങള്‍. സ്വര്‍ണ തോമസ്, അജ്മല്‍ റിയാസ്, സാന്ദ്ര എന്നീ കുഞ്ഞ് താരങ്ങളും. ഇതില്‍ പറയാത്ത ഒട്ടേറേ പുതുമുഖങ്ങളും. ഞാനും അബിദ് അന്‍വറും, മലയാളത്തിലെ പ്രശസ്ത ഛായാഗ്രഹന്‍ നൌഷാദ് ഷെറീഫും അസോസിയേറ്റ് ഡയറക്ടര്‍ അമ്പളിച്ചേട്ടനും, വിട്ടു പരിഞ്ഞ മെക്കപ്പ് മാന്‍ ബിനീഷ് ഭാസ്കറും, കപില്‍ ഗോപാലകൃഷ്ണന്‍ എഡിറ്റ് ചെയ്ചതതും കുക്കു ജീവന്‍ കോസ്റ്റൂമും മഹേഷ് ശ്രീധര്‍ കലയും നിര്‍വ്വഹിച്ച സിനിമ, പ്രൊമോഷന്‍ ഗാനം എഴുതി ഫിലിപ്പോസ് തത്തംപള്ളി, ലിജോ കുഞ്ഞപ്പന്‍ സ്റ്റില്‍സും ഹസന്‍ ദാര്‍വിഷ് ഡിസൈനും ദിനേശേട്ടന്‍ പരസ്യകലയും നിര്‍വ്വിഹിച്ച സിനിമ. ഒട്ടേറേ അറിയപ്പെടുന്നതും അല്ലാത്തതും ആയുള്ള വിവിധ കലാകാരന്മാരേയും ആത്മാര്‍ത്ഥതയോടെ ഓര്‍ക്കുന്നു. സിനിമയെക്കുറിച്ച് ഒന്നും അറിയാതെ ഇറങ്ങിയ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷം സമ്മനിച്ച എല്ലാവര്‍ക്കും നന്ദി. കേരളത്തിലെ വിവിധ തീയറ്ററുകളില്‍ ഈ സിനിമ കളിച്ചപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നനഞ്ഞിട്ടുണ്ട്. തീയറ്റര്‍ കളി കഴിഞ്ഞ് യൂട്യൂബില്‍ കണ്ടവരുടെ കമന്‍റ്സ് കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്. കാണാത്തവര്‍ക്കായി കാണുവാന്‍ ഇപ്പോഴും യൂട്യൂബിലുണ്ട് ഈ സിനിമ. ഒരു സമയം ലഭിക്കുമെന്ന വിശ്വാസത്തോടെ യാത്ര തുടരുകയാണ്. അനേകായിരം നന്ദി രേഖപ്പെടുത്തിക്കൊണ്ട് വീണ്ടും നിങ്ങളുടെ സഹായവും സപ്പോര്‍ട്ടും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട്, നന്ദിയോടെ നിങ്ങളുടെ സുഹൃത്ത് റിയാസ്.

Spread the love

By Shalini

Leave a Reply

Your email address will not be published. Required fields are marked *