മോഹൻലാൽ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം ഋഷഭയുടെ ചിത്രീകരണം ഉടൻ തുടങ്ങും. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നന്ദകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഋഷഭ.

മോഹൻലാൽ, വിജയ് ദേവേരകൊണ്ട

ചിത്രം രണ്ടു തലമുറകളിലൂടെ ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്നു. വിജയ് ദേവരകൊണ്ടയായിരിക്കും മകന്റെ വേഷത്തിൽ എത്തുക.

ALSO READ: മരണമാസ് എൻട്രിയുമായി ലിയോ യുടെ വില്ലൻ- ഷൂട്ടിങ്ങിനായി സഞ്ജയ് ദത്ത് എത്തി.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈ കോട്ടൈ വാലിബൻ, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് എന്നി ചിത്രങ്ങൾ ആണ് ഈ വർഷം റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ.

‘കുഷി’ യാണ് വിജയ് ദേവരകൊണ്ടയുടെ വരാനിരിക്കുന്ന പുതിയ ചിത്രം. സമന്തയാണ് ചിത്രത്തിലെ നായിക. 2023 ക്രിസ്തുമസ് റീലീസ് ആയി ആണ് കുഷി എത്തുന്നത്.

ALSO READ: ധനുഷ്-സംയുക്ത കോംബോ 100 കോടിയും കടന്ന് മുന്നോട്ട്. ഇത് മലയാള സിനിമയെ വേണ്ടാത്ത സംയുക്തയുടെ വിജയമോ?

ഈ ചിത്രങ്ങളുടെ റിലീസിന് ശേഷമാവും ഋഷഭിൻ്റെ റീലീസ് ഉണ്ടാവുകയുള്ളൂ. മോഹൻലാൽ – വിജയ് ദേവരകൊണ്ട കൊമ്പോയുടെ ആദ്യ ചിത്രം കൂടിയാണ് ഋഷഭ.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed