Breaking
Sat. Aug 16th, 2025

അമൃത എന്റെ എല്ലാമാണ്.. തുറന്നു പറഞ്ഞ് ഗോപി സുന്ദർ..

മലയാളികൾക്ക് സൂപരിചിതരായ രണ്ട് താരങ്ങളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ ഗായിക അമൃത സുരേഷ് എന്നിവർ. കഴിഞ്ഞവർഷമാണ് ഇരുവരും തങ്ങളുടെ പ്രണയ ജീവിതം ആരംഭിച്ചതും, ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതും.

ഗോപി സുന്ദർ കൂടെ അമൃത സുരേഷ്, മകൾ അവന്തിക
ഗോപി സുന്ദർ കൂടെ അമൃത സുരേഷ്, മകൾ അവന്തിക

ALSO READ: അച്ഛനും മകനുമാകാൻ മോഹൻലാൽ-വിജയ് ദേവരകൊണ്ട കോംബോ എത്തുന്നു ഋഷഭയിലൂടെ..

ഇരുവരും ഇപ്പോൾ തങ്ങളുടെ പ്രണയ ജീവിതം വളരെയധികം ആഘോഷിക്കുകയാണ്. അപ്രതീക്ഷിതമായാണ് താരങ്ങൾ പ്രണയത്തിൽ ആണെന്ന വിവരം പ്രഖ്യാപിച്ചത്. ഗോപി സുന്ദറിൻ്റെയും അമൃതയുടെയും പ്രണയ വിവരം ആരാധകരെ ഏറെ ആശ്ചര്യപ്പെടുത്തിയിരുന്നു.

ALSO READ: മരണമാസ് എൻട്രിയുമായി ലിയോ യുടെ വില്ലൻ- ഷൂട്ടിങ്ങിനായി സഞ്ജയ് ദത്ത് എത്തി.

ബാലയുമായുള്ള ഡിവോഴ്സിനു ശേഷം സിംഗിൾ മദർ ആയി, ഇനി മകളാണ് തന്റെ ലോകം എന്നു പറഞ്ഞ് കഴിയുകയായിരുന്നു അമൃത. ഇതിനിടയിൽ ബാല രണ്ടാം വിവാഹം കഴിച്ചപ്പോൾ ആണ് അമൃതയും പുതിയൊരു ജീവിതം തുടങ്ങണമെന്ന അഭിപ്രായവുമായി രംഗത്തേക്ക് വന്നത്. ബാലയുമായുള്ള ബന്ധത്തിൽ അമൃതയ്ക്ക് ഒരു മകളാണുള്ളത്. അവന്തിക എന്നാണ് മകളുടെ പേര്.

ഗോപി സുന്ദർ കൂടെ ആദ്യ ഭാര്യ പ്രിയ
ഗോപി സുന്ദർ കൂടെ ആദ്യ ഭാര്യ പ്രിയ.

ഗോപി സുന്ദറിനും ആദ്യ ബന്ധത്തിൽ രണ്ട് ആൺമക്കളാണ് ഉള്ളത്. പ്രിയ എന്നാണ് ഗോപി സുന്ദറിൻ്റെ ആദ്യ ഭാര്യയുടെ പേര്. പ്രിയമായുള്ള ഡിവോഴ്സിന് ശേഷം അഭയാ ഹിരൻമയിയുമായി പ്രണയത്തിലായിരുന്നു ഗോപി. 10 വർഷത്തോളം ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആയിരുന്നു ഇവർ. അതിനുശേഷം ഇവർ പിരിയുകയുണ്ടായി.

ഗോപി സുന്ദർ, അഭയ ഹിരൻമയി
ഗോപി സുന്ദർ, അഭയ ഹിരൻമയി

അഭയയുമായി പിരിഞ്ഞതിനുശേഷം ആണ് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലാകുന്നത്. സോഷ്യൽ മീഡിയയിൽ വൻ സൈബർ ആക്രമണമാണ് രണ്ടുപേർക്കും നേരിടേണ്ടി വന്നത്. എന്നാൽ അതിനെയെല്ലാം മറികടന്ന് ഇരുവരും നല്ലൊരു ജീവിതം മുന്നോട്ടു നയിക്കുകയാണ്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *