Breaking
Sun. Aug 31st, 2025

ധനുഷിൻ്റെ സംവിധാനത്തിൽ വമ്പൻ താരങ്ങള്‍ അണിനിരക്കുന്നു; പുതിയ റിപ്പോർട്ടുകൾ പുറത്ത്.

തമിഴ് നടൻ ധനുഷ് സംവിധായകനാകുന്നുവന്ന വാര്‍ത്ത വളരെ ആവേശപൂര്‍വമാണ് ഏറ്റെടുത്തത്. ധനുഷ് സംവിധായകനാകുമ്പോള്‍ വൻ താരങ്ങള്‍ അണിനിരക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. എസ് ജെ സൂര്യയും സുന്ദീപ് കിഷനും ധനുഷിന്റെ സഹോദരങ്ങളായി എത്തും.

ALSO READ: പാച്ചുവും അത്ഭുതവിളക്കും ഓ ടീ ടീ യിലേക്ക്;

വിഷ്‍ണു വിശാല്‍, ദുഷറ വിജയൻ, കാളിദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ധനുഷിനൊപ്പം എത്തും.നോര്‍ത്ത് മദ്രാസാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രീകരണത്തേ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വാത്തി എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം. ‘ബാലമുരുഗൻ’ എന്ന കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു.

ALSO READ: “വിജയ് ‘വിഗ്ഗ്’ അച്ഛന് ഇപ്പോഴും മുടി ഉണ്ട്”; ബയല്‍വാന്‍ രംഗനാഥൻ്റെ പരാമർശത്തിന് രൂക്ഷ വിമർശനം.

വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചിരിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വെങ്കി അറ്റ്‍ലൂരിയാണ്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *