തീയേറ്ററിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്ന ജൂഡ് ആന്തണി ചിത്രം 2018-ന്റെ ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യാൻ ഫിയോക്. ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക് അറിയിച്ചു. ഫിയോക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ALSO READ: കഠിന പ്രയത്‌നങ്ങള്‍ക്ക് ശേഷം ‘കത്തനാര്‍: ദ് വൈല്‍ഡ് സോഴ്‌സററി’ന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി;

കരാർ ലംഘിച്ച് ‘2018’ നേരത്തെ ഒ.ടി.ടിക്ക് നൽകിയെന്നാണ് ആരോപണം. സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുള്ള ധാരണ. ‘2018’ ജൂൺ ഏഴിനാണ് ഒ.ടി.ടി റിലീസാകുന്നത്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.

ALSO READ: ‘ബാഹുബലി ഫ്‌ളോപ്പ് ആയിരുന്നുവെങ്കിൽ ഇന്ന് ഞങ്ങൾ ഉണ്ടാകില്ല’; തുറന്ന് പറഞ്ഞ് റാണ:

റെക്കോഡ് കളക്ഷനുമായി തിയേറ്ററിൽ മുന്നേറുന്നതിനിടെയാണ് 2018 ഒ.ടി.ടിയിലെത്തുന്നത്. ചിത്രം പുറത്തിറങ്ങി 33-ാം ദിവസമാണ് ഒ.ടി.ടി റിലീസ്.സമരം നടക്കുന്ന ദിവസങ്ങളിൽ സിനിമ ഓൺലൈനിൽ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകൾ അറിയിച്ചു. അതേസമയം, തിയേറ്ററുകൾ അടച്ചിടില്ലെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. പ്രദർശനം തുടരുമെന്നും സംഘടന വ്യക്തമാക്കി.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *