Breaking
Fri. Jan 2nd, 2026

ആദിപുരുഷ് തിയേറ്ററുകളിലെത്തി; ആഘോഷമാക്കി ആരാധകർ.

ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ തിയേറ്ററുകളിലെത്തി. ആവേശത്തോടെയാണ് ചിത്രത്തെ ആരാധകർ വരവേൽക്കുന്നത്. പടക്കങ്ങൾ പൊട്ടിച്ചും ആടിത്തിമിർത്തും റിലീസ് ദിനം ആരാധകർ ആഘോഷമാക്കി. രാമായണം പ്രമേയമാകുന്ന ചിത്രം ഓം റൗട്ട് ആണ് സംവിധാനം ചെയ്തത്.

ALSO READ: ആദിപുരുഷ് ടിക്കറ്റിന് 2000 വരെ, മുഴുവൻ വിറ്റുതീർന്നുവെന്ന് തിയേറ്റർ ഉടമകൾ;

പലയിടത്തും നാല് മണിക്കുതന്നെ ഫാൻ ഷോകളുണ്ടായിരുന്നു. ചിത്രത്തിന് ആദ്യദിനത്തിൽ മികച്ച കളക്ഷൻ നേടാനാകുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആദിപുരുഷിന്റെ ആദ്യദിന പ്രതികരങ്ങൾക്കും റിവ്യൂവിനുമായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.പ്രഭാസ് രാമനാകുന്ന ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. നടൻ സണ്ണി സിങ്ങും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ALSO READ: “ചിത്രത്തിന്റെ ക്ലൈമാസിൽ ദുൽഖറും നിർമാതാക്കളും ത്രിപ്തരല്ല”; ക്ലൈമാക്സ് മാറ്റി ചിത്രീകരിക്കാൻ കിങ് ഓഫ് കൊത്ത ടീം.

ചിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ ട്രെയിലർ ഏറെ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. വീണ്ടും വി.എഫ്.എക്സിൽ മാറ്റം വരുത്തി ഇറങ്ങിയ രണ്ടാമത്തെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ റിലീസിന് മുൻപുള്ള അവസാനത്തെ ട്രെയിലറും പ്രേക്ഷകർ ഏറ്റെടുത്തു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *