Breaking
Mon. Oct 13th, 2025

വമ്പൻ ബജറ്റിൽ വീണ്ടും ടോവിനോ തോമസ്; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

ടൊവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തിന്റെ രണ്ട് ഷെഡ്യുളുകളായി 75 ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണമാണ് അവസാനിച്ചത്. ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിനു വി എബ്രാഹാം ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Read: നികുതി വെട്ടിപ്പ്; 13 യൂട്യൂബർമാർക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്.

കോട്ടയത്തും, കട്ടപ്പനയിലും തൊടുപുഴയിലുമായിട്ടാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ‘കാപ്പ’ എന്ന സിനിമയ്ക്ക് ശേഷം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് അന്വേഷിപ്പിന്‍ കണ്ടെത്തും നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പി.പി കുഞ്ഞികൃഷ്ണന്‍, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read: യൂട്യൂബിൽ ദളപതി തരംഗം; ലിയോയിലെ ഗാനം ‘നാ റെഡി’ പുറത്തിറങ്ങി.

വമ്പന്‍ ബജറ്റിലൊരുങ്ങുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *