ദളപതി വിജയ്-ലോകേഷ് കനകരാജിന്റെ ‘ലിയോ’ ചിത്രത്തില്‍ വിജയ് ആലപിച്ച ഗാനത്തിനെതിരെ പരാതി. ‘നാ റെഡി’ എന്ന ഗാനം മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാട്ടിയാണ് പരാതി. കൊരുക്കുപ്പേട്ട സ്വദേശി സെല്‍വമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
Read: ഗരുഡനായി പറന്നുയരാൻ ആക്ഷൻ ഹീറോ സുരേഷ് ഗോപി; “ഗരുഡൻ” ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി.
വിജയ്‌യുടെ പിറന്നാള്‍ ദിനത്തിലായിരുന്നു താരം ആലപിച്ച ഗാനം സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. രണ്ടായിരത്തോളം വരുന്ന നര്‍ത്തകര്‍ക്കൊപ്പം വിജയ് നൃത്തം ചെയ്യുന്നു എന്ന പ്രത്യേകത ഈ ഗാനത്തിനുണ്ട്.ഗാനത്തിനെതിരെ നേരത്തെ എംപി അന്‍പുമണി രാംദാസ് രംഗത്തെത്തിയിരുന്നു. സിഗരറ്റ് വലിച്ച് കൈയ്യില്‍ ഒരു തോക്കുമായി നില്‍ക്കുന്ന വിജയ്‌യുടെ പോസ്റ്ററിന് എതിരെയായിരുന്നു എംപിയുടെ പ്രതികരണം.
പുകവലി രംഗത്തില്‍ അഭിനയിക്കുന്നത് വിജയ് ഒഴിവാക്കണം എന്നായിരുന്നു എംപി പ്രതികരിച്ചത്.28 മില്യണ്‍ ആളുകളാണ് ഈ ഗാനം കണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഗാനം ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. ഈ ഗാനത്തിന്റെ പോസ്റ്റര്‍ എത്തിയപ്പോഴേ വിവാദങ്ങള്‍ ആരംഭിച്ചിരുന്നു. ഗാനത്തിനെതിരെ എംപി അന്‍പുമണി രാംദാസ് രംഗത്തെത്തിയിരുന്നു. സിഗരറ്റ് വലിച്ച് കൈയ്യില്‍ ഒരു തോക്കുമായി നില്‍ക്കുന്ന വിജയ്‌യാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.‘നടന്‍ വിജയ് പുകവലി രംഗത്തില്‍ അഭിനയിക്കുന്നത് ഒഴിവാക്കണം.
ലിയോയിലെ ആദ്യത്തെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്നത് കാണിച്ചത് ശരിയായില്ല. കുട്ടികളും വിദ്യാര്‍ത്ഥികളും വിജയ് ചിത്രങ്ങള്‍ കാണുന്നവരാണ്. പുകവലി രംഗങ്ങള്‍ കണ്ട് അവര്‍ ലഹരിക്ക് അടിമപ്പെടാന്‍ പാടില്ല.”ടടജനങ്ങളെ പുകവലിയില്‍ നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്വം വിജയ്ക്കുണ്ട്. നിയമം പറയുന്നതും അതുതന്നെയാണ്. 2007ലും 2012ലും അദ്ദേഹം ഉറപ്പു പറഞ്ഞതുപോലെ പുകവലി രംഗങ്ങളില്‍ അഭിനയിക്കുന്നത് ഒഴിവാക്കണം” എന്നായിരുന്നു എംപി ട്വീറ്റ് ചെയ്തത്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക