തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ അഭിനയരംഗം വിടുന്നത് മൂലം തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന സിനിമയുടെ നിര്‍മ്മാതാവിന്റെ പരാതിയില്‍ നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി. തന്റെ സിനിമ പൂര്‍ത്തിയാക്കണം, ഉദയനിധി സ്റ്റാലിന്‍ നായകനായി അഭിനയിച്ച മാമന്നന്‍ എന്ന സിനിമയുടെ പ്രദര്‍ശനം തടയണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മറ്റൊരു സിനിമയുടെ നിര്‍മ്മാതാവ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Read: ദളപതി വിജയ് പാടിയ ‘നാ റെഡി’ ‘മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു’; ഗാനം വിവാദത്തിൽ.
ഇക്കാര്യത്തില്‍ ജൂണ്‍ 28-നുമുമ്പ് നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കോടതി ഉദയനിധിക്ക് വെള്ളിയാഴ്ച നോട്ടീസയച്ചു. മെയ് 30-നാണ് മാമന്നന്റെ റിലീസ്. ഉദയനിധി സിനിമാഭിനയം നിര്‍ത്തുന്നതു കാരണം തനിക്ക് കോടികളുടെ നഷ്ടംസംഭവിച്ചെന്ന് കാണിച്ച് ഒ.എസ്.ടി. ഫിലിംസ് ഉടമ രാമ ശരവണനാണ് ഹൈക്കോടതിയെ സമീപിച്ചത്.താന്‍ നിര്‍മ്മിച്ച് കെ.എസ്.
Read: ഗരുഡനായി പറന്നുയരാൻ ആക്ഷൻ ഹീറോ സുരേഷ് ഗോപി; “ഗരുഡൻ” ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി.
അതിയമാന്‍ സംവിധാനം ചെയ്യുന്ന എയ്ഞ്ചല്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഉദയനിധി 2018-ല്‍ കരാറില്‍ ഒപ്പിട്ടിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു പ്രതിഫലമായുള്ള 1.25 കോടി രൂപയില്‍ 30 ലക്ഷംരൂപ മുന്‍കൂര്‍ നല്‍കി.ഷൂട്ടിങ്ങിന്റെ 80 ശതമാനം കഴിഞ്ഞെങ്കിലും പല കാരണങ്ങളാലും സിനിമ പൂര്‍ത്തിയായില്ല. ആദ്യഘട്ടത്തില്‍ കോവിഡ് കാരണവും ഇപ്പോള്‍ ഉദയനിധിക്ക് സമയമില്ലാത്തതുകൊണ്ടുമാണ് ചിത്രീകരണം മുടങ്ങിയത്.അതിനിടയില്‍ ഉദയനിധി മന്ത്രിസഭാംഗമായി.
സിനിമാഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. അതിനുമുമ്പ് സ്വന്തം നിര്‍മ്മാണക്കമ്പനിക്കുവേണ്ടി മാമന്നന്‍ എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചു. അത് അവസാനസിനിമയാകുമെന്ന് പറഞ്ഞു. എയ്ഞ്ചല്‍ സിനിമയ്ക്കുവേണ്ടി താന്‍ 13 കോടിരൂപ മുടക്കിക്കഴിഞ്ഞെന്നും അത് പൂര്‍ത്തിയാക്കി പുറത്തിറക്കിയില്ലെങ്കില്‍ 25 കോടിരൂപ നഷ്ടം വരുമെന്നും ഹര്‍ജിയില്‍ പറയുന്നു.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക