Breaking
Thu. Jul 31st, 2025

റെക്കോർഡ് മറികടന്ന് ‘ജവാന്റെ’ മ്യൂസിക്; പ്രതീക്ഷകൾ വാനോളം ഉയർത്തി കിംഗ് ഖാൻ്റെ ജവാൻ.

കിംഗ് ഖാൻ ഷാരൂഖ് ഖാൻ്റെ ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ജവാന്റെ’ മ്യൂസിക് അവകാശം റെക്കോർഡ് വിലയായ 36 കോടി രൂപക്ക് സ്വന്തമാക്കി ടി സീരീസ്. അറ്റ്ലി സംവിധാനം ചെയ്ത് റെഡ് ചില്ലീസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ജവാൻ ഈ വർഷത്തെ ഏറ്റവും ചെലവേറിയ പ്രൊഡക്ഷനുകളിൽ ഒന്നാണ്.എഡ്ജ് ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളുമായെത്തുന്ന ജവാനിൽ രാജ്യത്തെ മികച്ച താര നിരതന്നെ അണിനിരക്കുന്നുണ്ട്.

Read: ‘ചാവേർ’ ലുക്കിൽ ഞെട്ടിച്ച് കുഞ്ചാക്കോ ബോബൻ; സോഷ്യൽ മീഡിയയില്‍ വൈറൽ.

നയൻതാര നായികയായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരങ്ങൾ. വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോൺ, വിജയ്, സഞ്ജയ് ദത്ത് എന്നിവർ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. എ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Read: സ്ത്രീവേഷത്തിൽ തിയറ്ററുകളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച്; സംവിധായകൻ രാജസേനൻ

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനാണ് ഷാരൂഖ് ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ‘പഠാൻ’ ബോക്സോഫീസിൽ വൻ വിജയമായി. ദീപികാ പദുകോൺ നായികയായെത്തിയ ചിത്രത്തിൽ ജോൺ എബ്രഹാമായിരുന്നു വില്ലൻ. 225 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ 1053 കോടിയാണ് നേടിയത്. ആദിത്യാ ചോപ്രയാണ് ചിത്രം നിർമിച്ചത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *