ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷണൽ പരിപാടിക്കിടെ നടന്ന സംഭവമാണ് ചർച്ച ആവുന്നത്. മാധ്യമങ്ങളുടെ മുന്നിൽ നിന്ന് പൊട്ടിക്കരയുകയാണ് ദർശ ഗുപ്ത. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോൾ ദർശ മറുപടി നൽകി. ചില മീഡിയകളിൽ താൻ അഹങ്കാരി ആണെന്ന് ചിത്രീകരിക്കുന്നെന്നും ഇത് തന്നെ മാനസികമായി വിഷമിപ്പിക്കുന്നെന്നും ദർശ പറയുന്നു. ഞാനിവരോട് എന്ത് തെറ്റാണ് ചെയ്തത്. എന്നെ എന്തിനാണ് അങ്ങനെ ചിത്രീകരിക്കുന്നതെന്ന് ചോദിച്ചാണ് നടി കരയുന്നത്.